വാഹനങ്ങൾ സഡൻ ബ്രേക്കിട്ടാൽ പിഴ ചുമത്തും – ട്രാഫിക് വിഭാഗം
സൌദിയിൽ ഓടികൊണ്ടിരിക്കുന്ന വാഹനങ്ങൾ അനാവശ്യമായി പെട്ടെന്ന് ബ്രേക്കിട്ടാൽ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇത്തരം നിയമ ലംഘനത്തിന് 300 മുതൽ 500 റിയാൽവരെയാണ് പിഴ ഈടാക്കുക. ആവശ്യമില്ലാതെ പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് കൂട്ടിച്ചേർത്തു.
ഓടികൊണ്ടിരിക്കുന്ന വാഹനം പൊടുന്നനെ ബ്രേക്ക് ഉപയോഗിക്കുന്നതിലൂടെ പിറകിൽ വരുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപെടാനും അപകടങ്ങളിലേക്ക് വഴിവെക്കുവാനും കാരണമാകും. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് പിഴ ചുമത്തുതെന്ന് ട്രാഫിക് വിഭാഗം വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
സൗദി വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273