പുരുഷന്മാരുടെ ബാർബർ ഷോപ്പിൽ ജോലി ചെയ്തിരുന്ന പ്രവാസി വനിത അറസ്റ്റിൽ
സൗദിയിൽ പുരുഷന്മാരുടെ ബാർബർ ഷോപ്പിൽ ജോലി ചെയ്തിരുന്ന പ്രവാസി വനിത അറസ്റ്റിലായി. ഏഷ്യൻ വംശജയാണ് അറസ്റ്റിലായ വനിത. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ നഗരത്തിലാണ് സംഭവം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ ഫീൽഡ് കണ്ട്രോൾ ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സാലൂണിൽ എത്തുന്നവർക്ക് സ്ത്രീകളുടെ സേവനം ലഭ്യമാണ് എന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം പരിശോധനക്ക് പദ്ധതിയിട്ടത്. തുടർന്ന് ഒരു ഉദ്യോഗസ്ഥൻ സേവനത്തിനെന്ന വ്യാജേന ഈ ബാർബർഷോപ്പിൽ എത്തുകയായിരുന്നു. സ്ഥാപനത്തിലെ സേവനങ്ങൾ മനസിലാക്കിയ ഉദ്യോഗസ്ഥൻ സ്വകാര്യ മേഖലയിലെ തൊഴിൽ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മനസിലാക്കിയതിനെ തുടർന്ന് തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വകാര്യ മേഖലയിൽ പുരുഷൻമാരായ ഉപഭോക്താക്കൾക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള പുരുഷന്മാരുടെ സ്പോർട്സ് ക്ലബ്ബുകൾ, പുരുഷന്മാരുടെ ബാർബർ ഷോപ്പുകൾ പോലുള്ള സ്ഥാപനങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ തൊഴിൽ മേഖലയിൽ ഏകീകൃത നിയന്ത്രണം നടപ്പിലാക്കുന്നതിനെ കുറിച്ചും നിയമലംഘകരെ നിരീക്ഷിക്കുന്നതിനെ കുറിച്ചും മന്ത്രാലയം തുടർനടപടികൾ നടത്തി വരികയാണെന്നും, ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചും തൊഴിലാളികളെ കുറിച്ചും അറിവ് ലഭിക്കുന്നവർ അക്കാര്യം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
സൗദി വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273