തുടർച്ചായ പതിനഞ്ച് വർഷത്തെ പ്രാവസ ജീവതം; നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ മലയാളി മരണത്തിന് കീഴടങ്ങി

തുടർച്ചായ പതിനഞ്ച് വർഷത്തെ പ്രാവസ ജീവതം. ഇതിനിടെ ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ല. കുടുംബവുമായോ ബന്ധുക്കളുമായോ യാതൊരു ബന്ധവുമില്ല. ഒടുവിൽ നാട്ടിലേക്ക് മടങ്ങണമെന്നാഗ്രഹിച്ചെങ്കിലും നിരവധി നിയമകുരുക്കുകൾ. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെ  മരണം തട്ടിയെടുത്തു.

നാടണയാനും കുടുംബത്തോടൊപ്പം കഴിയാനുമുളള മോഹം മോഹം ബാക്കിയാക്കിയാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മേലെ വീട്ടിൽ വേണുഗോപാല പിള്ള എന്ന 68-കാരൻ മരണത്തിന് കീഴടങ്ങിയത്.

1979 ൽ ആരംഭിച്ചതാണ് പ്രവാസ ജീവിതം. അവസാനമായി അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത് 2008ൽ. അതിന് ശേഷം കുടുംബവുമായോ ബന്ധുക്കളുമായോ യാതൊരു ബന്ധവുമില്ല. ഇക്കാലങ്ങളത്രെയും ബന്ധുക്കൾ ഇദ്ദേഹത്തിനായി അന്വേഷണം നടത്തികൊണ്ടേയിരുന്നു. പക്ഷേ എവിടെയും കണ്ടെത്താനായില്ല. 2019 ൽ ഇന്ത്യൻ എംബസിക്ക് കുടുംബം പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല.

ഇതിനിടെ റിയാദിലെ സാമൂഹിക പ്രവർത്തകയും ഇവരുടെ ബന്ധുവുമായ വല്ലി ജോസ് നടത്തിയ അന്വേഷണത്തിൽ റിയാദിലെ ഖാദിസിയ മഹ്റദിൽ ഇയാൾ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞു. അവിടെയെത്തി  ഇദ്ദേഹവുമായി സംസാരിച്ചപ്പോൾ നിങ്ങൾ അന്വേഷിക്കന്ന ആൾ താനല്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്. ഇതോടെ തെരച്ചിൽ അവസാനിപ്പിച്ചു.

കാലങ്ങൾ പിന്നെയും കടന്നുപോയി. വാർധക്യസഹചമായ അസുഖങ്ങൾ വേണുഗോപാല പിള്ളയെ തളർത്തി തുടങ്ങി. ഒപ്പം ഉദരാർബുദവും കൂടി പിടികൂടിയതോടെ തീരെ അവശനായി.  തുടർന്ന് കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തിൻ്റെ സ്പോണ്സർ വല്ലി ജോസിനെ ബന്ധപ്പെട്ടു. ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ ഒരു ശസ്ത്രക്രിയയും കഴിഞ്ഞു. തുടർന്ന് നാട്ടിലേക്കയക്കാനുളള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും, പാസ്പോർട്ടിൻ്റേയും വിസയുടേയും കാലാവധി കഴിഞ്ഞത് തടസ്സമായി നിന്നു.

ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി വെൽഫെയർ കോൺസലർ എം.ആർ. സജീവി​െൻറ ഇടപെടലിലൂടെ രേഖകൾ ശരിയാക്കി. തുടർ ചികിത്സക്കായി നാട്ടിൽ സൌകര്യമൊരുക്കുകയും ചെയ്തു. നാട്ടിലേക്കുള്ള യാത്രക്ക് ഒരുങ്ങുന്നതിനിടെ രോഗം മൂർഛിച്ചു. തുടർന്ന് വീണ്ടും ആശുപ്ത്രിയിൽ പ്രവേശിപ്പിക്കുകുയം മൂന്ന് ശസ്ത്രക്രിയകൾ ചെയ്യുകയും ചെയ്തു.
പത്ത് ലക്ഷത്തോളം റിയാലിൻ്റെ ചികിത്സ ഇദ്ദേഹത്തിന് വേണ്ടി കഴിഞ്ഞ മാസങ്ങളിൽ നടത്തുകയുണ്ടായി. ചികിത്സ നടന്ന് വരുന്നതിനിടെയായിരുന്നു മരണം.
അജിത പിള്ളയാണ് ഭാര്യ. മക്കൾ: ബിനു പിള്ള, ജിഷ്ണുപിള്ള. ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ റിയാദിലെ ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കോട്ടുകാട്​, നിഹ്​മത്തുല്ല, വല്ലി ജോസ് എന്നിവർ സഹായവുമായി രംഗത്തുണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!