പ്രവാസി മലയാളി കുത്തേറ്റു മരിച്ചു; മലയാളികളുൾപ്പെടെ 3 പേർക്ക് പരുക്ക്: പാക്ക് പൗരൻ അറസ്റ്റിൽ

ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തിൽ മറ്റ് രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരുക്കേറ്റു. പ്രതിയായ പാക്കിസ്ഥാൻ പൗരനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12:30 യോടെ ഷാർജ ബുതീനയിലാണ് സംഭവം.

ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജർ ആയിരുന്നു ഹക്കീം. ഇവിടെ ഹക്കീമിനൊപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരും തൊട്ടടുത്തുള്ള കഫ്റ്റീരിയയിലെ പാക്കിസ്ഥാൻ പൗരനുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഹക്കീം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

സംസാരിക്കുന്നതിനിടെ പ്രകോപിതനായ പാക്ക് പൗരന്‍ ഹക്കീമിനെ കത്തികൊണ്ട് മൂന്ന് തവണ കുത്തി കൂടാതെ ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു.  രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തിൽ പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹക്കീമിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

ഹക്കീമിനൊപ്പം താമസിച്ചിരുന്ന കുടുംബാംഗങ്ങൾ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഷാർജയിൽ നിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ തുടങ്ങി.

 

കൂടുതൽ വിവരങ്ങൾ ഉടൻ..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!