പെട്ടികെട്ടിയ ശേഷം എയർപോർട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ആത്മഹത്യ ചെയ്തു; കഴിഞ്ഞ ദിവസം മൂന്ന് പ്രവാസികൾ അത്മഹത്യ ചെയ്തതായി അഷ്റഫ് താമരശ്ശേരി

യുഎഇയിൽ കഴിഞ്ഞ ദിവസം നാല് പ്രവാസികൾ ആത്മഹത്യ ചെയ്തതായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. ഇതിൽ ഒരാൾ തൂങ്ങിമരിച്ചത് നാട്ടിലേക്ക് പുറപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ്. ടിക്കറ്റെടുത്ത് പെട്ടികെട്ടി എയർപോർട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ആത്മഹത്യ ചെയ്ത സംഭവം ആദ്യമാണെന്നാണ് അഷ്റഫ് താമരശ്ശേറി ഫേസ് ബുക്കിൽ പങ്കുവെക്കുന്നത്. പെട്ടെന്നുണ്ടാന്ന മനപ്രയാസത്തിൽ ആത്മഹത്യയിൽ അഭയം തേടരുതെന്നും, സുഹൃത്തുക്കളോടോ അടുത്ത പരിചയക്കാരോടെ സങ്കടങ്ങൾ പങ്കുവെച്ച് മാനസിക സംഘർഷങ്ങൾ കുറക്കാൻ ശ്രമിക്കണമെന്നും അഷ്റഫ് പ്രവാസികളെ ഓർമ്മപ്പെടുത്തുന്നു.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം താഴെ വായിക്കാം:

“കഴിഞ്ഞ ദിവസം മരണപ്പെട്ട നാലു പേരിൽ മൂന്നു പേരും ആത്മഹത്യ ചെയ്തവരായിരുന്നു. ഇതിൽ ഒരാൾ അതേ ദിവസം നാട്ടിലേക്ക് പോകാനിരുന്ന ദിവസം മണിക്കൂറുകൾക്ക് മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. നാട്ടിലേക്ക് പോകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി രാത്രി പതിനൊന്ന് മണിക്കുള്ള വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന വ്യക്‌തി മണിക്കൂറുകൾക്ക് മുൻപ് ഏഴര മണിയയോട് കൂടി തൂങ്ങി മരിക്കുകയായിരുന്നു.
നാട്ടിലേക്ക് തിരിക്കുക എന്നത് ഏത് പ്രവാസികളെ സംബന്ധിച്ചും ഏറെ ആഹ്ലാദകരമായിരിക്കും. ഇതിനിടയിൽ വന്നുകയറിയ അശുഭകരമായ സംഗതികളായിരിക്കാം ഇദ്ദേഹത്തെക്കൊണ്ട് ഇങ്ങിനെ കടുംകൈ ചെയ്യിപ്പിച്ചത്. നാട്ടിലേക്ക് പോകാൻ അനുവദിക്കാത്ത അവസ്ഥയോ പ്രതിസന്ധികളോ മറ്റോ ആയിരിക്കാം ഒരു പക്ഷേ ഇദ്ദേഹത്തെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിട്ടുണ്ടാകുക. ഒരു പ്രവാസി നാട്ടിലേക്ക് പോകാൻ പെട്ടി കെട്ടിവെച്ച് ആത്മഹത്യ ചെയ്യുന്നത് ഇത്ര കാലത്തിനിടക്ക് ആദ്യമായാണ് ഞാൻ അനുഭവിക്കുന്നത്. വല്ലാത്ത കഷ്ടമായിപ്പോയി. തങ്ങളുടെ മനസ്സുകൾക്ക് താങ്ങാൻ കഴിയാത്തത്ര ഭാരം വരുമ്പോഴാണ് പലരും സ്വയം മരണത്തിലേക്ക് നടന്നടുക്കുന്നത്.

ഇത്തരം വിഷയങ്ങൾ വരുമ്പോൾ സുഹൃത്തുക്കളോട് പരസ്പരം പങ്കവെച്ച് മാനസിക സങ്കർഷങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുകയും പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടത്. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ.  അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ”.

അഷ്റഫ് താമരശ്ശേരി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!