സ്വാകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം മുഴുസമയ സൗദി ഡോക്ടർമാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തും

സൌദിയിലെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മാനേജ്മെന്റും സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ ഭേതഗതികൾ പ്രകാരമാണ് പുതിയ തീരുമാനം. 

എന്നാൽ ചില നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും അന്താരാഷ്ട്ര ആരോഗ്യ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും അവയുടെ ശാഖകൾക്കും ഈ നിയന്ത്രണം ബാധകമാകില്ല. പ്രവാസികൾക്ക് ആരോഗ്യ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കാൻ മാത്രമേ കഴിയൂ, അതും വ്യവസ്ഥകൾ പാലിച്ച് കൊണ്ട് ജോലി ചെയ്യാൻ സാധിക്കാത്ത ഉടമകളായ സ്വദേശി ഡോക്ടർമാർ  ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ മാത്രം.  

ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ ആർട്ടിക്കിൾ രണ്ടിലെ ഭേദഗതികൾക്ക് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥവകാശവും, നിയന്ത്രണവും സ്വദേശികളായ ഡോക്ടർമാർക്ക് മാത്രമേ പാടുള്ളൂ. ഉടമസ്ഥനായ സൗദി ഡോക്ടർ അതാത് ക്ലിനിക്കൽ മേഖലയിൽ സ്പെഷ്യലൈസ്ഡ് ആയിരിക്കണം. കൂടാതെ സ്ഥാപനത്തിന്റെ മുഴുവൻ സമയ മാനേജ്മെന്റിലും മേൽനോട്ടത്തിലും ഇടപെടണമെന്നും വ്യവസ്ഥയുണ്ട്. 

പുതിയ തീരുമാനം മെഡിക്കൽ കോംപ്ലക്സുകൾ, മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി സെന്ററുകൾ, ഏകദിന ശസ്ത്രക്രിയാ കേന്ദ്രങ്ങൾ എന്നിവയ്ക്ക് ബാധകമാണ്. അതേ സമയം അന്താരാഷ്ട്ര ആരോഗ്യ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും അവയുടെ ശാഖകൾക്കും ഇളവ് ഉണ്ടായിരിക്കും.

ഒരു ആരോഗ്യ സ്ഥാപനം സ്വന്തമാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവർ താഴെ പറയുന്ന മൂന്ന് നിബന്ധനകൾ പാലിച്ചിരിക്കണം.

1. ഉടമ ഒരു സൗദി പൗരനായിരിക്കണം. 

2. സ്ഥാപനത്തിൻ്റെ ഉടമോ, അല്ലെങ്കിൽ ഉടമസ്ഥാവകാശമുള്ള പങ്കാളിയോ ആയ ആൾ നിയുക്ത മേഖലയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഡോക്ടറോ പ്രൊഫഷണലോ ആയിരിക്കണം. 

3. ഉടമ അതേ സ്ഥാപനത്തിൽ മുഴുസമയ ജോലിക്കാരനായിരിക്കണം. 

ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, സൗദികളല്ലാത്തവരിൽ നിന്ന് ഒരു സൂപ്പർവൈസറെ നിയമിക്കാം. ഇത് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കനുസൃതമായിരിക്കുമെന്നും പരിഷ്കരിച്ച നിയമങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!