പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ കൊല്ലാനെത്തിയ ഇൻസ്റ്റഗ്രാം സുഹൃത്ത് പിടിയിൽ

കോഴിക്കോട്: താമരശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്താണ് (24) അറസ്റ്റിലായത്.

ഇന്‍സ്റ്റാഗ്രാംവഴി വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട പെണ്‍സുഹൃത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് അവരുടെ വീട്ടില്‍ പെട്രോളും ലൈറ്ററുമായെത്തി ഭീഷണിമുഴക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം വഴി ഇവർ ആറ് വർഷമായി പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച വൈകുന്നേരം 3നാണ് സംഭവമുണ്ടായത്.

പെട്രോളുമായി വരുന്ന അരുൺജിത്തിനെ പെൺകുട്ടിയുടെ അമ്മ കാണുകയും ഉടൻതന്നെ വാതിൽ അടയ്ക്കുകയുമായിരുന്നു. പിന്നീട് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ വിവാഹാഭ്യര്‍ഥനയുമായെത്തിയ അരുണ്‍ജിത്തിനെ പെണ്‍കുട്ടിയുടെ പിതാവ് താക്കീത് നല്‍കി മടക്കിയയച്ചിരുന്നു.

താമരശ്ശേരി പോലീസ് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!