ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തവള അടയാളം സൂചിപ്പിക്കുന്നത് എന്ത്? അതോറിറ്റിയുടെ വിശദീകരണം

ചില ഉൽപ്പന്നങ്ങളിൽ തവള അടയാളം രേഖപ്പെടുത്താനുള്ള കാരണത്തെ കുറിച്ച് സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിന് മറുപടിയായിട്ടായിരുന്നു അതോറിറ്റിയുടെ വിശദീകരണം.

ഉൽപ്പന്നെ നിർമ്മിക്കുന്ന സ്ഥാപനം സുസ്ഥിര ഉൽപ്പാദനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് തവള അടയാളമെന്ന് അതോറിറ്റി വ്യക്തമാക്കി.

നിർമ്മാണ സ്ഥാപനത്തിൻ്റെ സർട്ടിഫിക്കേഷനുകളും മാനദണ്ഡങ്ങളും കർശനമായ പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നും തവള അടയാളം സൂചിപ്പിക്കുന്നു.

ഉൽപ്പന്നത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുമായി തവള അടയാളത്തിന് യാതൊരു ബന്ധവുമില്ലെന്നും ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി ട്വിറ്റർ അക്കൌണ്ടിലൂടെ വിശീദീകരിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!