അവധിക്കെത്തിയ പ്രവാസി നാട്ടിൽ നിര്യാതനായി
ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവർത്തകനും അബൂദബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫർ യൂസഫ്(35) നാട്ടിൽ നിര്യാതനായി.
നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രണ്ട് മാസം മുൻപ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പിതാവ്: യൂസഫ് ഹാജി. മാതാവ്: ബീവി. ഭാര്യ: മെഹഫൂദ കാസിം (മുറിവഴിക്കൽ). മക്കൾ: ആയിഷ മെഹഖ്,ഫാത്തിമ ഇഫത്ത്. സഹോദരങ്ങൾ: ജാബിർ യൂസഫ്,ജൗഹർ യൂസഫ്,അബ്ദുൽ ഹാലിക്,മാജിദ,വഹീദ.
ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273