ഗ്ലാസ് ഡോർ ആണെന്നറിയാതെ വേഗത്തിൽ കടയിലേക്ക് കയറാൻ ശ്രമിച്ചു; തലയിടിച്ചുവീണ് വയോധികന് ദാരുണാന്ത്യം

തൃശ്ശൂര്‍: കടയിലെ ചില്ലുവാതിലില്‍ തലയിടിച്ചുവീണ് വയോധികന് ദാരുണാന്ത്യം. ചാവക്കാട് മണത്തല സ്വദേശിയും റിട്ട. നാവികസേനാ ഉദ്യോഗസ്ഥനുമായ ഉസ്മാന്‍ ഹാജി (84) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ ചാവക്കാട്ടെ ഡ്രൈഫ്രൂട്സ് കടയില്‍ സാധനം വാങ്ങാനെത്തിയപ്പോളാണ് അപകടമുണ്ടായത്.

വേഗത്തില്‍ നടന്നുവന്ന ഉസ്മാന്‍ ചില്ലുവാതിലാണെന്ന് മനസിലാകാതെ കടയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ഇതില്‍ തലയിടിച്ച് നിലത്തേക്ക് മലർന്നടിച്ച് തെറിച്ചുവീഴുകയുമായിരുന്നു. ഉടനെ, ചാവക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

വീഴ്ചയില്‍ തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റു. വീഴ്ചയില്‍ തലയുടെ പിന്‍ഭാഗത്തുണ്ടായ പരിക്കാണ് മരണകാരണമായതെന്നാണ് പ്രാഥമിക വിവരം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!