മൂന്ന് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. ദല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി കസാലക്കുന്നു സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീം (55) മരിച്ചു. മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്.
പിതാവ് – പരേതനായ സൈദലവി, മാതാവ് – ഫാത്തിമ, ഭാര്യ – ഹസനത്ത്. മക്കൾ – ഹന്ന ഫാത്തിമ (പ്ലസ് വൺ വിദ്യാർഥി), മുഹമ്മദ് ഹന്നാൻ (ഒമ്പതാം ക്ലാസ് വിദ്യാർഥി), ഇസ ഫാത്തിമ (ഏഴാം ക്ലാസ് വിദ്യാർഥി). സഹോദരൻ സാലി റിയാദിലുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും. സഹോദരനോടൊപ്പം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരും മരണാനന്തര നടപടികൾ പൂർത്തീകരിക്കൻ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273