ടേക്ക് ഓഫിന് പിന്നാലെ നിയന്ത്രണം വിട്ടു; ഖത്തര്‍ എയര്‍വേയ്‌സ് 1000 അടി താഴേക്ക്!! അലറി കരഞ്ഞ് യാത്രക്കാര്‍, കടലിലേക്ക് കൂപ്പുകുത്തവെ സംഭവിച്ചത്…

ഖത്തര്‍ എയര്‍വേയ്‌സുമായി ബന്ധപ്പെട്ട് ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്ത് വച്ച് വിമാനം അതിവേഗതയില്‍ താഴേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട് കടലിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയ വിമാനം പൈലറ്റിന്റെ ഇടപെടല്‍ കാരണം വീണ്ടും പറന്നുപൊങ്ങി.

ഈ വേളയില്‍ യാത്രക്കാര്‍ അലറക്കരയുകയും ചിലര്‍ ചര്‍ദ്ദിക്കുകയും ചെയ്തുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ ദുരന്തത്തിന് മുന്നിലേക്ക് യാത്രക്കാരെ എത്തിച്ച സംഭവം ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവിച്ചത്. ഖത്തര്‍ എയര്‍വേയ്‌സ് ആഭ്യന്തര അന്വേഷണം തുടങ്ങിയ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ…

വളരെ ഞെട്ടിപ്പിക്കുന്ന സാഹചര്യമാണ് ഖത്തര്‍ എയര്‍വേയ്‌സ് നേരിട്ടത്. ദോഹയില്‍ നിന്ന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ദോഹയില്‍ നിന്ന് പുറപ്പെട്ട് അല്‍പ്പസമയം കഴിഞ്ഞാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പൊടുന്നനെ പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.

ഖത്തര്‍ എയര്‍വേയ്‌സിന്റെ 787 ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് ദുരന്തമുഖത്തെത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ 1000 അടി താഴേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു. 24 സെക്കന്റില്‍ അതിവേഗം താഴേക്ക് വിമാനം വന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. പൈലറ്റോ ജീവനക്കാരോ യാത്രക്കാരെ ഒന്നും അറിയിച്ചില്ല.

വിമാനം നിയന്ത്രണം വിട്ട് കടലിലേക്ക് പതിക്കുകയാണെന്ന് ചില യാത്രക്കാര്‍ പറഞ്ഞു. ഇതോടെയാണ് പലരും അലറി കരഞ്ഞത്. ലുക്കാസ് ആന്‍ഡേഴ്‌സണ്‍ എന്ന യാത്രക്കാരനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ ആണ് ഇക്കാര്യം വിശദമാക്കിയത്. വലിയ ശബ്ദവും ഈ സമയം കേട്ടുവെന്ന് ലുക്കാസ് പറയുന്നു. തന്റെ സഹോദരിക്ക് മുമ്പിലുണ്ടായിരുന്ന വ്യക്തി ചര്‍ദ്ദിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

1850 അടി ഉയരത്തില്‍ വച്ചാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിന് നിയന്ത്രണം നഷ്ടമായത്. തുടര്‍ന്ന് വളരെ വേഗത്തില്‍ താഴ്ന്നു. 850 അടിയിലേക്ക് കൂപ്പുകുത്തി. അപ്പോഴേക്കും പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയായിരുന്നു. പൈലറ്റിന്റെ ഭാഗത്ത് സംഭവിച്ച പിഴവാണ് ഇതിന് കാരണമെന്നാണ് സൂചന.

ജനുവരി 10നാണ് സംഭവം നടന്നത്. ഏവിയേഷന്‍ ഹെറാള്‍ഡ് ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. പിന്നീട് യാത്രക്കാരില്‍ ചിലര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഉയര്‍ന്നുപറന്ന വിമാനം കോപ്പന്‍ഹേഗനില്‍ സുരക്ഷിതമായി ഇറങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ ഖത്തർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!