തുർക്കി, സിറിയ ഭൂകമ്പം; രക്ഷാപ്രവർത്തകരെ സഹായിക്കാൻ ക്യാമറ ഘടിപ്പിച്ച എലികളും – ചിത്രങ്ങൾ

ബെൽജിയൻ “അപ്പോപോ” ഫൗണ്ടേഷൻ തുർക്കിയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച എലികളെ അയക്കാൻ ഒരുങ്ങുന്നു. പ്രത്യേക ക്യാമറകൾ ഘടിപ്പിച്ച ബാഗുകൾ എലികളുടെ ശരീരത്തിൽ ഘടിപ്പിച്ചാണ് ഇവയെ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കുക. മനുഷ്യർക്കും നായകൾക്കും ചെന്നെത്താൻ കഴിയാത്ത തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിലേക്ക് ഇവയെ കടത്തിവിട്ടുകൊണ്ടാണ് എലികളുടെ സഹായം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. തുർക്കിയിലെ മാനുഷിക സംഘടനയായ “GEA” യുമായി ഏകോപിപ്പിച്ചാണ് അപ്പോപ്പോ ഫൌണ്ടേഷൻ്റെ പുതിയ രക്ഷാ ദൌത്യം നടപ്പിലാക്കുന്നത്.

ഈ എലികൾക്ക് കെട്ടിടാവശിഷ്ടങ്ങളുടെ ആഴത്തിൽ എത്താൻ കഴിയുമെന്ന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അപ്പോപ്പോ ഓർഗനൈസേഷൻ വ്യക്തമാക്കി. എലികളുടെ വേഗതയും ചെറിയ വലിപ്പവും ഇതിന് ഏറെ സഹായകരമാകും. ക്യാമറകളും മണം പിടിച്ച് ജീനുള്ള മനുഷ്യരുടെ സാന്നിധ്യം കണ്ടെത്താനുള്ള എലികളുടെ കഴിവും നായകൾക്ക് എത്തിച്ചേരാനാകാത്ത സ്ഥലങ്ങളിലേക്ക് പോലും നുഴഞ്ഞ് ചെന്നെത്താൻ ഇവക്ക് സാധിക്കുന്നതും രക്ഷാപ്രവർത്തനത്തിന് സഹായകമാകും.

എലികളുടെ ശരീരത്തിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ക്യാമറ വീഡിയോ ക്ലിപ്പുകൾ പുറത്തുള്ള രക്ഷാപ്രവർത്തകന്റെ ഫോണിലേക്ക് തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകരമാകും. കൂടാതെ ഓരോ എലിയും ക്യാമറയോടൊപ്പം ടൂ-വേ മൈക്രോഫോണും  വഹിക്കുന്നുണ്ട്. ഇതിനാൽ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരോട് സംസാരിക്കുവാനും രക്ഷാപ്രവർത്തകർക്ക് സാധിക്കും.

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!