ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ച കുഞ്ഞിനെ ദത്തെടുക്കാൻ പ്രശസ്തർ രംഗത്ത്; അനാഥ കുഞ്ഞിനെ മുലയൂട്ടുന്നത് ആശുപത്രി ഡയരക്ടറുടെ ഭാര്യ – വീഡിയോ

ഇസ്തംബുൾ: ‘ആയ’– ദുരിതങ്ങൾക്കിടയിലും ബാക്കിയാവുന്ന പ്രതീക്ഷയുടെ മറുവാക്ക്! വടക്കൻ സിറിയയിൽ ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ പിറന്ന പെൺകുഞ്ഞ് ഇനി ഈ പേരിൽ അറിയപ്പെടും. ‘ദൈവത്തിന്റെ അടയാളം’, ‘വിസ്മയം’ എന്നൊക്കെയാണ് ‘ആയ’ എന്ന വാക്കിനർഥം.

കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായി 10 മണിക്കൂറിലധികം കഴിഞ്ഞ് ജെൻഡറിസിലെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോ‍ൾ അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്ര അബു ഹാദിയയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപ്പെട്ടിരുന്നില്ല. അഞ്ചുനില പാർപ്പിട സമുച്ചയത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും 4 സഹോദരങ്ങളും പിറന്നപ്പോഴേ അവൾക്കു നഷ്ടമായിക്കഴിഞ്ഞിരുന്നു. പക്ഷേ, ദുരിതങ്ങൾക്കു നടുവിലേക്കു കൺതുറന്ന അനാഥക്കുട്ടിയെ ഏറ്റെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ തയാറായി.

മാതൃസഹോദരൻ സലാ അൽ-ബദ്രാന്റെ സംരക്ഷണയിലാണ് ആയ ഇപ്പോൾ. ഇദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തിൽ തകർന്നു. 11 പേരടങ്ങുന്ന കുടുംബം ഇപ്പോൾ താൽക്കാലിക കൂടാരത്തിലാണു താമസം. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നേരത്തേ ഭയന്നതുപോലെ നട്ടെല്ലിനു പരുക്കില്ലെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

കുട്ടിയെ ദത്തെടുക്കാൻ തയ്യാറായതായി പ്രശസ്ത കലാകാരൻ  റബാഹ് സഖർ അറിയിച്ചു. ട്വിറ്റർ വഴിയാണ് റബാഹ് സഖർ ഇക്കാര്യം അറിയിച്ചത്.  വടക്കൻ സിറിയയിലെ ഒരു ആശുപത്രിയിൽ ആരോഗ്യപരിരക്ഷയിലാണ് കുട്ടി ഇപ്പോൾ. അവിടെ ആശുപത്രി ഡയറക്ടറുടെ ഭാര്യ കുഞ്ഞിനെ മുലയൂട്ടുന്നതായി ജർമ്മൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഭുകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി ഇത് വരെ മരിച്ചവരുടെ എണ്ണം 23,000 കവിഞ്ഞു. 5.3 ദശലക്ഷം ആളുകളെ സിറിയയിൽ മാറ്റി പാർപ്പിച്ചു. തുർക്കിയിൽ 20,213 പേരും സിറിയയിൽ 3,553 പേരും മരിച്ചുവെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

 

കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!