സൗദിയിൽ വാഹനപകടത്തിൽ രണ്ട് അധ്യാപികമാർ ഉൾപ്പെടെ നാല് പേർ മരിച്ചു

സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് അധ്യാപികമാർ ഉൾപ്പെടെ നാല് പേർ മരിച്ചു. വടക്കൻ തായിഫിൽ വ്യാഴാഴ്ച രാവിലെയാണ് രണ്ട് യുവതികളായ അധ്യാപികമാരുൾപ്പെടെ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അധ്യാപികമാർ യാത്ര ചെയ്തിരുന്ന വാഹനത്തിൻ്റെ ഡ്രൈവറും, കൂട്ടിയിടിച്ച വാഹനം ഓടിച്ചിരുന്ന സൌദി പൌരനുമാണ് മരിച്ച മറ്റു രണ്ട് പേർ.  അധ്യാപികമാരുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പ്രവാസിയാണ്. എന്നാൽ ഏത് രാജ്യക്കാരനാണെന്നത് ഇപ്പോൾ വ്യക്തമല്ല.

തായിഫിന് വടക്കുള്ള അൽ-മഹാനി ഹൈസ്‌കൂളിലെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു അധ്യാപികമാരയ സജ അൽ ഖുറൈഷിയും സഹപ്രവർത്തകയായ അമീറ അൽ ഒതൈബിയും. ഈ യാത്രയിലാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവർത്തകരെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയിട്ടു.

തായിഫ് ഗവർണറേറ്റിലെ അബ്ദുല്ല ബിൻ അബ്ബാസ് മസ്ജിദിൽ വ്യാഴാഴ്ച മഗ്‌രിബ് നമകാര ശേഷം അപകടത്തിൽ മരിച്ച അധ്യാപിക സജ അൽ ഖുറൈഷിയുടെ മയ്യിത്ത് നമസ്കാരം നടന്നു.

ഈ റോഡിൽ അപകടം പതിവാണെന്നും, പരിഹാരത്തിനായി ബദൽ മാർഗങ്ങൾ കാണണമെന്നും ജനങ്ങൾ ആവശ്യപ്പട്ടു.

Share
error: Content is protected !!