കോഴിക്കോട്ടേക്കുള്ള നാല് സർവീസുകൾ എയർ ഇന്ത്യ നിറുത്തുന്നു; പ്രവാസലോകത്ത് ശക്തമായ പ്രതിഷേധം
യു.എ.ഇയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നാല് എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ് നിർത്താനുള്ള തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനങ്ങളുടെ ബുക്കിങാണ് നിർത്തുന്നത്. ഈ സർവീസുകൾ പൂർണമായും നിർത്തുന്നതിന്‍റെ ഭാഗമായാണോ ബുക്കിങ് അവസാനിപ്പിക്കുന്നതെന്നും സംശയമുണ്ട്.
യുഎഇ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ നാല് വിമാനങ്ങൾക്കുള്ള ബുക്കിംഗ് നിറുത്തിയതായും പുതിയ ബുക്കിംഗ് സ്വീകരിക്കില്ലെന്നും ചൂണ്ടികാട്ടി ട്രാവൽ ഏജൻസികൾക്കാണ് എയർ ഇന്ത്യ സന്ദേശമയച്ചത്.
ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചക്ക് സർവീസ് നടത്തുന്ന എ.ഐ 937, ഷാർജയിൽ നിന്ന് സർവീസ് നടത്തുന്ന എ.ഐ 997 എന്നിവയാണ് ബുക്കിങ് അവസാനിപ്പിക്കുന്നത്. ഈ വിമാനങ്ങളുടെ തിരിച്ചുള്ള ദുബൈ, ഷാർജ സർവീസുകളും ബുക്കിങ് സ്വീകരിക്കില്ല. നിലവിൽ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്ന് ഈ വിമാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഷാർജയിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ടിരുന്ന കോഴിക്കോട്ടേക്കുള്ള ഏക എയർ ഇന്ത്യ വിമാനമാണ് ബുക്കിങ് അവസാനിപ്പിക്കുന്നത്. മാർച്ച് 27 മുതൽ ‘നോ ഫ്ളൈറ്റ്’ എന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. .
ഗൾഫിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ നിർത്തരുതെന്ന ആവശ്യവുമായി യു.എ.ഇ കെ.എം.സി.സി നേതാക്കൾ. എയർ ഇന്ത്യയുടെ തീരുമാനം പ്രവാസികളെ കഷ്ടപ്പെടുത്തും. സ്വകാര്യവൽക്കരണം മൂലമുണ്ടാവുന്ന ദുരിതം പ്രവാസികളെയാണ് ബാധിക്കുന്നത്. എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് നിർത്തരുതെന്ന ആവശ്യവുമായി വെള്ളിയാഴ്ച പ്രതിപക്ഷ എം.പിമാർ വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. എം.പിമാരായ പി.വി. അബ്ദുൽ വഹാബ്, അബ്ദുസ്സമദ് സമദാനി എന്നിവർ കെ.എം.സി.സിയുടെ ആവശ്യം പരിഗണിച്ച് വ്യോമയാന മന്ത്രിയെ കാണുന്നുണ്ടെന്നും നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ അറിയിച്ചു.
(കടപ്പാട്: മാധ്യമം)
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273