സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് റഗുലർ സർവീസ് ആരംഭിച്ചു
സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് റഗുലർ സർവീസ് ആരംഭിച്ചു. ജിദ്ദയിലെ ഖാലിദിയ – ബലദ് റൂട്ടിലാണ് ബസ് സർവീസ് ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ച നടന്നെങ്കിലും പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഓടി തുടങ്ങിയിരുന്നത്. എന്നാൽ പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ റെഗുലർ സർവിസ് ആരംഭിച്ചത് ബുധനാഴ്ചയാണ്. മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയിൽ പ്രതിദിന സർവിസ് നടത്തും. കൂടുതൽ റൂട്ടുകളിലേക്ക് ബസുകൾ വൈകാതെ നിരത്തിലിറങ്ങുമെന്നാണ് സൂചന.
പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ബസ് ഒറ്റ ചാർജ്ജിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഈ ട്രിപ്പ് വിജയകരമായാൽ മറ്റ് മേഖലകളിൽ കൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ റോഡിലിറക്കാനാണ് പൊതുഗതാഗത അതോറിറ്റി ഉദ്ദേശിക്കുന്നത്. മാർച്ചിൽ റിയാദിൽ ഇലക്ട്രിക് പാസഞ്ചർ ബസുകൾ സർവിസ് ആരംഭിക്കുമെന്നു അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273