മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ അനുചിതമായി വസ്ത്രം ധരിച്ച് രണ്ട് അമുസ്ലീം സ്ത്രീകൾ പ്രവേശിച്ചു; മസ്ജിദ് കാര്യാലയത്തിൻ്റെ വിശദീകരണം

മദീനയിലെ മസ്ജിദ് നബവി അംഗണത്തിലേക്ക് രണ്ട് അമുസ്ലീം സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വിശ്വസിക്കരുതെന്ന് മസ്ജിദു നബവി കാര്യാലയം പത്ര പ്രസ്താവനയിലൂടെ അറിയിച്ചു. പ്രവാചകൻ്റെ പള്ളിയുടെ സ്വകാര്യതക്കും പവിത്രതക്കും നിരക്കാത്ത അനുചിതമായ വസ്ത്രം ധരിച്ച് രണ്ട് അമുസ്ലീം സ്ത്രീകൾ പള്ളി അങ്കണത്തിലേക്ക് പ്രവേശിച്ചുവെന്നായിരുന്നു പ്രചരിച്ചുകൊണ്ടിരുന്നത്.

എന്നാൽ സംഭവത്തെ കുറിച്ച് മസ്ജിദു നബവി കാര്യാലയും വിശദീകരിക്കുന്നത് ഇങ്ങിനെ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബദ്ധത്തിൽ രണ്ട് അമുസ്ലീം സ്ത്രീകൾ പള്ളി അങ്കണത്തിലെത്തിപ്പെട്ടത്. തുടർന്ന് മസ്ജിദു നബവി കാര്യാലയ അധികൃതർ അവരുമായി സംസാരിച്ചുവെന്നും, പള്ളിയുടെ പവിത്രതയും സ്വകാര്യതയും അവരെ പറഞ്ഞ് മനസിലാക്കി കൊടുക്കുകയും ചെയ്തു.

രണ്ട് സ്ത്രീകളും അത്തരം പുണ്യസ്ഥലങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങളെക്കുറിച്ച് അജ്ഞരായിരുന്നു. അവർക്ക് അക്കാര്യങ്ങളെ കുറിച്ച് വേണ്ടത്ര ധാരണയുണ്ടായിരുന്നില്ല. അതിനാൽ തന്നെ അവർക്ക് അക്കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. പ്രവാചക പള്ളിയുടെ സന്ദേശം അവർക്ക് കൈമാറിയ ശേഷം അവരെ തിരിച്ചയച്ചു.

പ്രവാചക പള്ളി കാര്യാലയ അധികൃതരിൽ നിന്ന് തങ്ങൾക്ക് ലഭിച്ച നല്ല പെരുമാറ്റത്തിനും ബഹുമാനത്തിനും നന്ദിയും അഭിനന്ദവും പ്രകടിപിച്ചാണ് ഇരുവരും തിരിച്ച് പോയത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതരിക്കാൻ പ്രവാചക പള്ളിയുടെ സ്വകാര്യതയും പവിത്രതയും വിശദീകരിക്കുകയും ആളുകൾക്ക് അവബോധവും മാർഗനിർദേശങ്ങളും നൽകുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എല്ലാം വിശ്വാസിക്കരുതെന്നും ഇത്തരം കാര്യങ്ങളിൽ ഔദ്യോഗക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമേ പങ്കുവെക്കാവു എന്നും മസ്ജിദ് നബവി കാര്യാലയം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!