ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ 15-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 16-കാരി അടക്കം ഏഴുപേര്‍ പിടിയില്‍
ഹൈദരാബാദ്: ജന്മദിനാഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സുഹൃത്തായ പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. തെലങ്കാനയിലെ ഛത്രിംഗ പോലീസാണ് ഏഴു പ്രതികളെയും പിടികൂടിയത്. പിടിയിലായവരില്‍ 18-21 വയസ്സ് പ്രായമുള്ള അഞ്ചുയുവാക്കളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും സുഹൃത്തായ 16-കാരിയെയും കാമുകനെയും പീഡനത്തിന് ഒത്താശ ചെയ്തതിനാണ് പിടികൂടിയതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഗോത്രവിഭാഗത്തില്‍പ്പെട്ട 15-കാരിയെ അഞ്ചുയുവാക്കള്‍ ബലാത്സംഗം ചെയ്തത്. അച്ഛന്‍ ഉപേക്ഷിച്ചുപോയ, സ്‌കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ പെണ്‍കുട്ടി കൂലിപ്പണിക്കാരിയായ അമ്മയ്‌ക്കൊപ്പമാണ് താമസം.
ഫെബ്രുവരി നാലാം തീയതി രാത്രി വീട്ടില്‍നിന്ന് പുറത്തേക്ക് പോയ സമയത്താണ് പെണ്‍കുട്ടി കൂട്ടുകാരിയും സമീപവാസിയുമായ 16-കാരിയെ കണ്ടത്. തന്റെ സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷമുണ്ടെന്ന് പറഞ്ഞ 16-കാരി, 15-കാരിയെയും ബോയ്ഗുഡയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബോയ്ഗുഡയിലെ വീട്ടിലെത്തി ആഘോഷത്തില്‍ പങ്കെടുത്തു. ഇതിനിടെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ആഘോഷത്തിനിടെ 16-കാരിയും കാമുകനും വീട്ടിലെ മറ്റൊരു മുറിയിലേക്ക് പോയതോടെ മറ്റുയുവാക്കള്‍ തന്നോട് മോശമായി പെരുമാറാന്‍ തുടങ്ങിയെന്നാണ് 15-കാരിയുടെ പരാതിയിലുള്ളത്. ഇതിനെ എതിര്‍ത്തതോടെ നിര്‍ബന്ധിച്ച് ശീതളപാനീയം കുടിപ്പിച്ചു. എന്നാല്‍ മദ്യംകലര്‍ത്തിയ പാനീയമാണ് നല്‍കിയത്. ഇത് കുടിച്ച് അവശയായതോടെ അഞ്ചുപേരും മാറിമാറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെയ്ക്കുകയാണെങ്കില്‍ സമീപവാസികള്‍ അറിയാതിരിക്കാന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചിരുന്നതായും പീഡനത്തിനിരായ പെണ്‍കുട്ടി പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വീട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.
വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോടാണ് പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പ്രതികളെയും ഉടന്‍തന്നെ പിടികൂടിയെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ ആറുയുവാക്കളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 16 വയസ്സുകാരിയെ ജുവനൈല്‍ ഹോമിലേക്കും അയച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273