പെയിൻ്റും രാസവസ്തുക്കളും ഉപയോഗിച്ച് ആർത്തവമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സ്വർണ കള്ളക്കടത്ത്; നെടുമ്പാശ്ശേരിയിൽ യുവതി പിടിയിലായി

ആർത്തവമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രാസവസ്‌തുക്കളും ഉപയോഗിച്ച് വ്യാജ ആർത്തവം ഉണ്ടാക്കിയായിരുന്നു സ്വർണം കടത്തിയത്.

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ ഇതിന് വില വരും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!