ഘോര ശബ്ദം, പ്രകമ്പനം; സൗദിയിൽ അസാധാരണമായ രീതിയിൽ ഉൽക്കശില പതിച്ചു – വീഡിയോ

സൌദി അറേബ്യയിൽ ഉൽക്കശില വീണു. തലസ്ഥാന നഗരിയായ റിയാദിന്റെ വടക്കുപടിഞ്ഞാറുള്ള ദവാദ്മിയിലാണ് ഉൽക്കശില പതിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഘോരമായ ശബ്ദത്തോടെ ഉൽക്ക പതിക്കുന്നത് കണ്ടതായും ഈ സമയത്ത് പ്രകമ്പനം അനുഭവപ്പെട്ടതായും പരിസരവാസികളെ ഉദ്ധരിച്ച് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈന്‍ പറഞ്ഞു.ഉൽക്ക പതിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി പ്രകാശം കൂടതലായിരുന്നു ഇതിനെന്നും ഘോരശബ്ദത്തോടെയാണ് ഭൂമിയിലേക്ക് പതിച്ചതെന്നും ജിദ്ദ ജ്യോതി ശാസ്ത്ര സൊസൈറ്റി മേധാവി എഞ്ചിനീയർ മാജിദ് ആല്‍സഹ്‌റ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അന്തരീക്ഷത്തിൽവെച്ച് പൊട്ടിചിതറിയ ഉൽക്കയുടെ ചെറിയ ഭാഗം ഭൂമിയിലേക്ക് വീണതാകാമെന്നാണ് അദ്ദേഹത്തിൻ്റെ നിഗമനം.

അന്തരീക്ഷത്തിലെ സോഡിയം, മെഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുമായി ചേരുമ്പോള്‍ പലപ്പോഴും പച്ച, നീല, വെള്ള നിറങ്ങളില്‍ കാണപ്പെടാറുണ്ട്. അദ്ദേഹം പറഞ്ഞു.

ഫയർബോൾ എന്നും വിളിക്കപ്പെടുന്ന ഈ ശോഭയുള്ള ഉൽക്ക പ്രാധാന്യം നേടിയിരിക്കുന്നു. ഇത് ഒരു സാധാരണ ഉൽക്കാപതനത്തേക്കാൾ വലുതായതിനാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്, അവിടെ അത് വളരെ തിളക്കമുള്ള നീല നിറത്തിൽ കണ്ടതായി പലരും സ്ഥിരീകരിച്ചു, അത് ഭൂമിയുടെ ഉപരിതലത്തെ പ്രകാശിപ്പിക്കുകയും വലിയ ശബ്ദം കേൾക്കുകയും ചെയ്തു. ഉൽക്ക, ഇത് അന്തരീക്ഷത്തിൽ വളരെ ആഴത്തിൽ ഇറങ്ങി എന്നാണ് ഇതിനർത്ഥമെന്നും അൽ സഹറ പറഞ്ഞു.

 

വീഡിയോ കാണുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!