തുർക്കി, സിറിയ ദുരിതാശ്വാസ ഫണ്ട്; സൗദിയിൽ മികച്ച പ്രതികരണം, ഇന്ന് മാത്രം 25 ദശലക്ഷം റിയാൽ സമാഹരിച്ചു

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സൌദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണത്തിന് മികച്ച പ്രതികരണം.

ഇന്ന് ബുധനാഴ്ചയാണ് സഹേം എന്ന കാമ്പയിൻ ആരംഭിച്ചത്. ഇത് വരെ 1,26,000 ത്തിലധികം ആളുകൾ സംഭാവന നൽകി. ഇവരിലൂടെ ഇത് വരെ 25 ദശലക്ഷം റിയാൽ സമാഹരിച്ചു.

കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ റിയാദിലെ ആസ്ഥാനത്ത് ഇന്നാണ് ജനകീയ കാമ്പയിൻ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.

സൗദിയുടെ മാനുഷിക പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമോ മതപരമോ സൈനികമോ ആയ അജണ്ടകളുമായി യാതൊരു ബന്ധവുമില്ലെന്ന് റോയൽ കോർട്ടിലെ ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അൽ റബീഹയുടെ ജനറൽ സൂപ്പർവൈസർ വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!