പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മലപ്പുറത്ത് പോക്‌സോ കേസില്‍ പൂജാരിക്ക് ഇരട്ടജീവപര്യന്തം

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പൂജാരിക്ക് ഇരട്ടജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. നിലമ്പൂര്‍ പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.

2016-17 കാലത്തായിരുന്നു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കേസില്‍ 2019-ലാണ് ഇയാള്‍ പിടിയിലായത്.

പെണ്‍കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യമുള്ളയാളാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി വീട്ടില്‍വെച്ച് മകളെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയത്.

ഏറെ ദുഃഖിതയായും അവശയായനിലയിലും പെണ്‍കുട്ടി സ്‌കൂളിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനും പോലീസും സംഭവത്തില്‍ ഇടപെടുകയും കേസെടുക്കുകയുമായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!