ഭൂകമ്പം: 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവന്‍, ഇന്ന് വീണ്ടും ഭൂചലനം; തുർക്കിയിൽ അടിയന്തരാവസ്ഥ

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഭൂകമ്പം നടന്ന് 33 മണിക്കൂര്‍ പിന്നിട്ട ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലുവയസുകാരിയെ ജീവനോടെ കണ്ടെടുത്തു.

തുര്‍ക്കിയിലെ ഹതായിലാണ് രക്ഷാപ്രവര്‍ത്തകര്‍ നാല് വയസുകാരിയെ കണ്ടെത്തിയത്‌. ഹതായ് പ്രവിശ്യയിലെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് ഗുല്‍ ഇനാലിന്‍ എന്ന നാലു വയസുകാരിയെ വീണ്ടെടുത്തത്.

5.6 തീവ്രത രേഖപ്പെടുത്തി നാലാമതൊരു ഭൂചലനംകൂടെ ചൊവ്വാഴ്ച തുര്‍ക്കിയില്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിതീവ്രമായ മൂന്ന് ഭൂചലനത്തിന് പുറമെ അമ്പതോളം തുടര്‍ചലനങ്ങളാണ് തുര്‍ക്കിയെയും അയല്‍രാജ്യമായ സിറിയയേയും ദുരിതത്തിലാക്കിയത്. ആശുപത്രികളും ചരിത്രസ്മാരകങ്ങളുമടക്കം നൂറുകണക്കിന് കെട്ടിടങ്ങളാണ് നിലംപൊത്തിയത്.

ഇതിനിടെ തുര്‍ക്കിയില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

 

 

തുര്‍ക്കിയില്‍ മാത്രം 3549 പേരാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1600 ലേറെ പേര്‍ സിറിയയില്‍ മരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നത് ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

തുര്‍ക്കിയിലെ ഹത്തായ് പ്രവിശ്യയിലുള്ള വിമാനത്താവളത്തിലെ ഏക റണ്‍വേയും ഭൂകമ്പക്കില്‍ പൂര്‍ണമായും തകര്‍ന്നു. 1939-ല്‍ 33000 പേരുടെ മരണത്തിനിടയാക്കിയ എര്‍സിങ്കര്‍ ഭൂകമ്പത്തിനുശേഷം തുര്‍ക്കിയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിതെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു. മരണസംഖ്യ 20,000 കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!