ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി; പ്രകോപിതനായ ഭര്‍ത്താവ് അധ്യാപികയെ അടുക്കളയിലിട്ട് കുത്തിക്കൊലപ്പെടുത്തി, പ്രതി കുറ്റം സമ്മതിച്ചു

ജിദ്ദ: ഗാർഹിക പീഡനത്തിന് പരാതി നൽകിയ അധ്യാപികയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് കുറ്റം സമ്മതിച്ചു. ജിദ്ദ ക്രിമിനൽ കോടതിയിൽ നടന്ന ആദ്യ കോടതി സെഷനിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകം നടന്ന ദിവസം രാവിലെ നാല് കുട്ടികളുടെ മാതാവായ അധ്യാപിക ജോലിക്കായി സ്‌കൂളിൽ പോകുന്നതിന് മുമ്പ് അമ്പത്കാരനായ ഭർത്താവ് തന്നെ മർദിച്ചതായി അവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഭർത്താവിന് പോലീസിൽ നിന്ന് സമൻസ് കത്ത് ലഭിച്ചു, ഇതാണ് പ്രതിയായ ഭർത്താവിനെ പ്രകോപിപ്പിച്ചത്.

തനിക്കെതിരെ പൊലീസിൽ പരാതി നൽകിയ ഭാര്യ ജോലി കഴിഞ്ഞ് വരുന്നത് വരെ ഭർത്താവ് കാത്തിരുന്നു. അവൾ സ്കൂളിൽ നിന്ന് തിരിച്ചെത്തിയ ഉടനെ വാതിലടച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നു. ശേഷം കത്തിയെടുത്ത് രണ്ട് തവണ ഭാര്യയെ കുത്തി. ആദ്യത്തെ കുത്ത് കിഡ്‌നിയിൽ തട്ടിയെന്നും രണ്ടാമത്തേത് അവളുടെ കാലിൽ തട്ടിയെന്നും കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

സംഭവം നടക്കുന്ന സമയത്ത് കുട്ടികൾ സ്കൂളിലായിരുന്നു. സംഭവത്തിന് ശേഷം അധ്യാപികയുടെ മരുമകൻ അവരെ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ വിവാഹ ജീവിതകാലം മുഴുവനും മർദനവും തർക്കവും തുടർന്നിരുന്നുവെന്നും, എന്നാൽ അന്ന് ആദ്യമായാണ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ പറഞ്ഞു.

എന്നാൽ താൻ അവളോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും എന്നിട്ടും അവൾ തനിക്കെതിരെ പരാതി നൽകിയെന്നും പറഞ്ഞ പ്രതി താൻ അവളെ കൊന്നതായി സമ്മതിച്ചു.

വിവരമറിഞ്ഞ് സുരക്ഷാ ജീവനക്കാർ എത്തുന്നത് വരെ അക്രമി വീട്ടിൽ തന്നെയുണ്ടായിരുന്നു. ആ സമയത്ത് അയാൾ മാനസികമായി മോശമായ അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ മക്കൾ അവരുടെ ബന്ധുക്കൾക്കൊപ്പമാണ് ഇപ്പോഴുള്ളത്.

പ്രതിയുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും മൃതദേഹ സംസ്കാര ദിവസങ്ങളിലും ദുഃഖാചരണങ്ങളിലും പങ്കെടുത്തിരുന്നു എന്നും കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു വഫ അൽ ഗാംദിയുടെ കൊലപാതകം. കേസിൽ സത്യം തെളിയുമെന്നും കോടതി സത്യസന്ധമായ വിധി പുറപ്പെടുവിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

Share
error: Content is protected !!