ഇന്ന് ഏഴ് മേഖലകളിൽ ശക്തമായ പൊടിക്കാറ്റുയരും, താപനില പൂജ്യം ഡിഗ്രിയിൽ, മിക്ക പ്രദേശങ്ങളിലും തണുപ്പ് വർധിക്കും
സൌദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ചൊവ്വാഴ്ച) താപനിലയിൽ വൻ കുറവുണ്ടാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് മൂലം തണുപ്പ് വർധിക്കും.
തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ, മദീനയുടെ വടക്കൻ മേഖല എന്നിവിടങ്ങളിൽ ഇന്നും നാളെയും താപനില 0 മുതൽ 4 ഡിഗ്രി വരെ ആയി കുറയാൻ സാധ്യതയുണ്ട്. ഇത് മൂലം ഈ മേഖലകളിൽ കടുത്ത തണുപ്പ് അനുഭവപ്പെടും.
തബൂക്ക്, മദീന, മക്ക തീരങ്ങളിൽ ചൊവ്വ മുതൽ വെള്ളിയാഴ്ച വരെ തിരമാലകളുടെ തോത് 2.5 മീറ്റർ ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം മൂന്നറിയിപ്പ് നൽകുന്നു.
തുടർച്ചയായ സജീവമായ കാറ്റ് അൽ-ജൗഫിന്റെയും വടക്കൻ അതിർത്തിയുടെയും മേഖലകളെ ബാധിക്കും. ഇത് മൂലം ശക്തമായ പൊടിക്കാറ്റുയരുകയും തിരശ്ചീന ദൃശ്യപരത കുറക്കുകയും ചെയ്യും. ഇവിടങ്ങളിൽ മേഘാവൃതമായിരിക്കും ആകാശം.
തിരശ്ചീന ദൃശ്യപരത കുറക്കുംവിധം ശക്തമായ പൊടിയും സജീവമായ കാറ്റും മക്ക, മദീന, തബൂക്ക് മേഖലകളുടെ ഭാഗങ്ങളെയും ബാധിക്കും. ഹായിൽ, അൽ-ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില കുറയുകയും തണുപ്പ് വർധിക്കുകയും ചെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273