സൌദിയിൽ കാലാവസ്ഥ വ്യതിയാനം മൂലം ശക്തമായ പ്രതികൂല കാലാവസ്ഥക്ക് സാധ്യതയുള്ളതിനാൽ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് (തിങ്കളാഴ്ച) നേരിട്ടുള്ള പഠനം ഉണ്ടായിരിക്കില്ലെന്ന് വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചു.

തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഖുറയ്യത്ത്, അൽ-ജൗഫ്, ഹായിൽ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകൾ തിങ്കളാഴ്ച നേരിട്ടുള്ള പഠനം ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചു. എന്നാൽ വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും മദ്രസത്തീ ആപ്പ് വഴി ഹാജരാകണമെന്നും വിദൂര പഠനത്തിൽ പങ്കെടുക്കമെന്നും വ്യക്തമാക്കി.

വിദ്യാർഥികളുടെ സുരക്ഷ മുൻ നിറുത്തി വടക്കൻ അതിർത്തി യൂണിവേഴ്‌സിറ്റി അതിന്റെ ആസ്ഥാനമായ അറാറിലും റഫ്ഹ, തുറൈഫ്, അൽ-ഉഖൈല എന്നിവിടങ്ങളിലെ ശാഖകളിലും നേരിട്ടുള്ള പഠനം താൽക്കാലികമായി നിർത്തിവച്ചതായും വിദൂര സംവിധാനത്തിലേക്ക് പഠനം മാറ്റിയതായും അറിയിച്ചു.

ഈ പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും അതിരാവിലെ മഞ്ഞുവീഴ്ചയും സംബന്ധിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ മുന്നറിയിപ്പുകളുടെ പശ്ചാതലത്തിലാണ് നടപടി.

കാലാവസ്ഥ വ്യതിയാനം വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ നാളെ മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്ന് വരും മണിക്കൂറുകളിൽ അറിയിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മക്ക, മദീന, റിയാദ്, അൽ-ഷർഖിയ, അൽ-ഖാസിം, ഹായിൽ, അൽ-ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തികൾ തുടങ്ങിയ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഇളക്കിവിടുന്ന ശക്തമായ ഉപരിതല കാറ്റ് വീശും.

മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ കാറ്റടുക്കുമെന്നും ഇത് പൊടിക്കാറ്റായി മാറുകയും ചെയ്യും. കൂടാതെ ദൃശ്യപരത വളരെയേറെ കുറക്കുകയും ചെയ്യും.

തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിച്ച് മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗതയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273