നാളെ മുതൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്
തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥാമാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ് വീശുക. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്താം.
തബൂക്ക്, ഹഖ്ല്‍, അറാര്‍, തുറൈഫ്, ഖുറയാത്ത്, തബര്‍ജല്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.
റിയാദ്: തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥാമാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ് വീശുക. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്താം.
തബൂക്ക്, ഹഖ്ല്‍, അറാര്‍, തുറൈഫ്, ഖുറയാത്ത്, തബര്‍ജല്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273