നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജിനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിർദേശപ്രകാരം നടൻ അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

അറസ്റ്റ് ചെയ്ത ബാബുരാജിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയശേഷം ഇദ്ദേഹത്തെ ജാമ്യത്തിൽ വിടും. കേസിൽ ഹൈക്കോടതി നേരത്തേ ബാബുരാജിന് മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

കല്ലാറിൽ ബാബുരാജിന് ഒരു റിസോർട്ടുണ്ട്. റവന്യൂ നടപടികൾ നേരിടുന്ന റിസോർട്ടാണിത്. ഇത് കോതമം​ഗലം സ്വദേശിയായ അരുൺ എന്നയാൾക്ക് പാട്ടത്തിന് നൽകിയിരുന്നു. 40 ലക്ഷം രൂപയാണ് ഇതിന് ബാബുരാജ് കൈപ്പറ്റിയത്. ലോക്ക്ഡൗൺ തുടങ്ങി ആദ്യഘട്ടത്തിൽ റിസോർട്ട് തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞില്ല.

പിന്നീട് ചില രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴാണ് റവന്യൂ നടപടി നേരിടുന്ന റിസോർട്ടാണിതെന്ന് പാട്ടക്കാരൻ മനസിലാക്കിയത്. തുടർന്ന് ഇയാൾ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാബുരാജ് അത് നൽകിയില്ല എന്നതാണ് കേസിനാധാരം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!