2027ലെ ഏഷ്യൻ കപ്പ്: ആതിഥേയ രാജ്യത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ എന്ത് കൊണ്ട് സൗദിക്കനുകൂലമായി വോട്ട് ചെയ്തില്ല? ഫലസ്തീൻ വിശദീകരിക്കുന്നു
2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യം ഏതെന്ന് കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ സൌദി അറേബ്യക്ക് അനുകൂലമായി വോട്ട് ചെയ്യാതിരുന്നതിൻ്റെ കാരണം ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രിൽ റജൗബ് വ്യക്തമാക്കി.
സാങ്കേതിക തകരാറാണ് വോട്ട് ചെയ്യാതിരിക്കാൻ കാരണമായതെന്ന് ജിബ്രീൽ റജൌബ് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ ഞാൻ വോട്ടിന് മുമ്പ് പോയി, വോട്ട് ഉണ്ടെന്ന് തനിക്കറിയില്ലായിരുന്നു. “സൗദി അറേബ്യക്ക് വോട്ട് ചെയ്യാതെ ഞങ്ങളുടെ പ്രതിനിധി തെറ്റ് ചെയ്തു,” വോട്ടിംഗിൽ അറബ് രാജ്യങ്ങളോട് തങ്ങൾക്ക് പ്രത്യേകമായ പക്ഷപാതം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിൽ ആദ്യമായി AFC ഏഷ്യൻ കപ്പ് 2027 ന്റെ ആതിഥേയത്വം സൌദി നേടിയതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഇന്ന് (ബുധൻ) പ്രഖ്യാപിച്ചിരുന്നു.
ഇതിനായി ബഹറൈനിൽ നടത്തിയ 33ാമത് എ.എഫ്.സി ജനറൽ അസംബ്ലി യോഗത്തിലാണ് ആതിഥേയരെ കണ്ടെത്താനായി വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ 45 ൽ 43 രാജ്യങ്ങളും സൌദി അറേബ്യക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പലസ്തീനും തുർക്ക്മെനിസ്ഥാനും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഫലസ്തീൻ നിജസ്ഥിതി വ്യക്തമാക്കിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273
Pingback: 45 ൽ 43 രാജ്യങ്ങളും സൗദിയെ പിന്തുണച്ചു; 2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെൻ്റിന് സൗദി അറേബ്യ ആതിഥേയത്വ