‘ബില്ലടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവെക്കരുത്’
ചികിത്സാബില്ല് അടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവെക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം. തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അവകാശമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ തീരുമാനം ആശുപത്രികൾ ലംഘിച്ചാൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. മൃതദേഹങ്ങൾ വിട്ടുകൊടുക്കൽ അല്ലെങ്കിൽ രോഗികളുടെയോ നവജാതശിശുക്കളുടെയോ വിടുതൽ എന്നിവ വ്യക്തിയുടെയോ, അയാളുടെ രക്ഷിതാവിന്‍റെയോ, മരണപ്പെട്ടയാളുടെ ബന്ധുക്കളുടെയോ അവകാശമാണ്. അതിന് ആശുപത്രി ബില്ല് തടസ്സമാകാൻ പാടില്ല. ഇക്കാര്യം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കായുള്ള നിയമാവലിയിലെ ആർട്ടിക്കിൾ 30ൽ പറയുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
ചികിത്സാബില്ല് കുടിശ്ശികയ്ക്ക് പകരമായി സാമ്പത്തിക ബോണ്ടുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പരിശോധനകൾ തുടരും. ലംഘനങ്ങൾ കണ്ടെത്തിയാൽ അത്തരം സ്ഥാപനങ്ങളെ സമിതിക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബില്ല് കുടിശ്ശിക പിരിച്ചെടുക്കാൻ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ ആരോഗ്യസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273