45 ൽ 43 രാജ്യങ്ങളും സൗദിയെ പിന്തുണച്ചു; 2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെൻ്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും – വീഡിയോ
2027 ൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റ് സൗദി അറേബ്യ തന്നെയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന എ.എഫ്.സി ജനറൽ അസംബ്ലിയുടെ 33-ാമത് യോഗത്തിലാണ് തീരുമാനം. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള വോട്ടെടുപ്പിൽ സൌദി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിന്റെ സാന്നിധ്യത്തിലായിരുന്നു വോട്ടെടുപ്പ്.
45 അംഗ രാജ്യങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ 43 രാജ്യങ്ങളും സൌദിയെ പിന്തുണച്ചു. ഫലസ്തീനും തുർക്ക്മെനിസ്ഥാനും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്), സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷനും (എസ്എഎഫ്.എഫ്) 2027 ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അന്തിമ പട്ടികയിലിടംപിടിച്ചത്. എന്നാൽ തങ്ങൾ ലേലത്തിൽ നിന്നും പിന്മാറുന്നതായി കഴിഞ്ഞ ഡിസംബറിൽ എ.ഐ.എഫ്.എഫ് അറിയിച്ചിരുന്നു.
‘ഫോർവേഡ് ഫോർ ഏഷ്യ’ എന്ന മുദ്രാവാക്യത്തിന് കീഴിൽ 2020 ലാണ് സൗദി ഔദ്യോഗികമായി ഏഷ്യൻ കപ്പ് ആതിഥേയത്വത്തിനുള്ള ലേലത്തിൽ പങ്കെടുക്കാൻ ആരംഭിച്ചത്. രാജ്യത്തെ കായികരംഗം പൊതുവെയും ഫുട്ബോൾ രംഗം പ്രത്യേകിച്ചും ഏറെ മുന്നോട്ട് പോയ അവസരത്തിലാണ് നാല് വർഷത്തിന് ശേഷമുള്ള ഏഷ്യൻ കപ്പിന് സൗദിക്ക് അവസരം ലഭിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ആദ്യമായി ഫിഫ ലോകകപ്പ് 2022 ആതിഥേയത്വം വഹിച്ചതിന് ശേഷം 2023 ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും.
എ.എഫ്.സി ജനറൽ അസംബ്ലിയുടെ 33-ാമത് യോഗത്തിൽ മൂന്നാം തവണയും ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയെ 2023 മുതൽ 2027 വരെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷഷൻ പ്രസിഡന്റായി ശുപാർശ ചെയ്തു.
കൂടാതെ ഭൂമിശാസ്ത്രപരമായി ഓരോ ഏഷ്യൻ മേഖലയിൽ നിന്നും ഒരാളെ വീതം പ്രസിഡന്റിനുള്ള അഞ്ച് ഡെപ്യൂട്ടിമാരായി തെരഞ്ഞെടുത്തിട്ടുണ്ട്. സൗദി ഫെഡറേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസൻ അൽ മിഷാൽ 2023-2027 കാലയളവിലെ ഫിഫ കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
വീഡിയോ കാണുക..
🎥 لحظة فوز السعودية باستضافة بطولة #كأس_آسيا2027 🏆#السعودية2027 🇸🇦
تصوير: محمد الجوكم pic.twitter.com/7DrqF5QEAK— سبورت 24 (@sporty_24) February 1, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273