നിരോധിത ഉപകരണങ്ങളുപയോഗിച്ച് ടെലിഫോൺ സേവനം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തി; മൂന്ന് പ്രവാസികൾ പിടിയിൽ

സൌദിയിൽ നിരോധിത ഉപകരണങ്ങളുപയോഗിച്ച് തട്ടിപ്പ് നടത്തിയ മൂന്ന് പ്രവാസികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ സാമ്പത്തിക തട്ടിപ്പ് കുറ്റം ചുമത്തി. അയൽരാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.

നിരോധിത ഉപകരണങ്ങളുപയോഗിച്ച് സിം കാർഡുകൾ വേർത്തിരിച്ച് നിയമവിരുദ്ധമായി കാളുകൾ കൈമാറുകയും അതിലൂടെ നിരവധി സാമ്പത്തിക തട്ടിപ്പുകൾ  നടത്തിയതായും അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായതായി പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 220 സിം കാർഡുകൾ, 170 ആക്ടിവേറ്റ് ചെയ്ത സിം കാർഡുകൾ, വ്യാജ ഉപകരണ നമ്പറുകളിൽ സിം കാർഡുകൾ സജീവമാക്കാൻ ഉപയോഗിക്കുന്ന ഉപകരണം, രാജ്യാന്തര കോൺടാക്റ്റ് നമ്പറുകൾ പ്രാദേശിക നമ്പറുകളാക്കി മാറ്റാനുള്ള മൂന്ന് ട്രാൻസ്മിഷൻ സെർവറുകൾ, ആശയവിനിമയ ലൈനുകൾ വിതരണം ചെയ്യുന്ന ഉപകരണം എന്നിവ കണ്ടെടുത്തു. കൂടാതെ സ്ലൈഡ് ആക്ടിവേറ്റ് ചെയ്യാൻ തീയതികൾ എഴുതിയ ഒരു കൂട്ടം പേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്.

പ്രതികളുടെ മേൽ സാമ്പത്തിക തട്ടിപ്പ് കുറ്റവും, വിശ്വാസ ലംഘന നിയമത്തിലും നിർദ്ദേശിച്ചിട്ടുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുവാൻ കോടതിക്ക് കൈമാറി.

തട്ടിപ്പിലൂടെ മറ്റുളളവരുടെ പണം അപഹരിക്കുകയും മോഷ്ടിക്കുകയം ചെയ്യുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്ക് കർശനമായ ക്രിമിനൽ കുറ്റം ചുമത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!