ശസ്ത്രക്രിയക്കിടെ പെൺകുട്ടിയുടെ അവയവങ്ങൾ നീക്കം ചെയ്തു; പകരം പ്ലാസ്റ്റിക് കവറുകൾ നിറച്ചു – പരാതിയുമായി കുടുംബം

ഡൽഹിയിൽ ശസ്ത്രക്രിയക്കിടെ 15 വയസുകാരിയുടെ അവയവങ്ങൾ നീക്കം ചെയ്തതായി പരാതി. അവയവങ്ങൾ നീക്കം ചെയ്യുകയും പകരമായി ശരീരത്തിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ചതായും കുടുംബം പരാതിപ്പെട്ടു. ശസ്ത്രക്രിയക്ക് ശേഷം കുട്ടി മരണപ്പെടുകയും ചെയ്തു. ദാരുണമായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് ജനുവരി 21നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 24 ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ജനുവരി 26ന് പെൺകുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ കുടുംബത്തെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.  പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുടുംബത്തിൻ്റെ ആരോപണങ്ങൾ സത്യമാണോയെന്ന് പറയാനാകുള്ളുവെന്നും പൊലീസ് പറഞ്ഞു.

ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കുടുംബത്തിന് പരാതിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സംസ്കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ അവയവങ്ങൾ നഷ്ടപ്പെട്ടെന്ന സംശയം കുടുംബത്തിന് ഉണ്ടായത്. കുട്ടിയുടെ മൃതദേഹത്തിൽ സുഷിരങ്ങൾ ഉണ്ടായിരുന്നെന്നും അത് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിരിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഇതിനെ തുടർന്ന് തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാഗർ സിങ് കൽസി പറഞ്ഞു. രാതിയെ തുടർന്ന് ലോക്കൽ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!