മുന്നറിയിപ്പ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യത
സൌദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ബുധൻ) ശക്തമായ മഴയും മഞ്ഞുവീഴ്ചയും പൊടിക്കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വടക്കൻ, കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ആലിപ്പഴ വർഷത്തോടൊപ്പമുള്ള ഇടത്തരം മുതൽ കനത്ത മഴക്ക് സാധ്യതയുണ്ട്.
അൽ-ജൗഫ്, തബൂക്ക്, മദീന മേഖലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. ചില പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഹായിൽ, ഖാസിം, റിയാദ് മേഖലകളുടെ ചില ഭാഗങ്ങളിലും മക്ക മേഖലയിലും, അൽ ബഹയിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കൂടാതെ ഈ പ്രദേശങ്ങളിൽ ദൃശ്യപരത കുറക്കുംവിധം പൊടിക്കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
തബൂക്ക് മേഖലിലെ അലഖാൻ, അൽ ദാഹർ, ജബൽ അൽ ലോസ് എന്നീ പർവത നിരകളിൽ നേരിയ തോതിൽ മഞ്ഞു വീഴ്ചയുണ്ടാകുമെന്നും കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 36 മണിക്കൂറുകളിൽ മക്ക, റിയാദ്, ദമ്മാം, ഖോബാർ, അബ്ഖൈഖ്”, ജിസാൻ, തുറൈഫ്, ഖുറയ്യത്ത് മദീന എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാമെന്നും, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളിലും വടക്ക്, കിഴക്ക്, മധ്യഭാഗങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ നാമകരണ സമിതി അംഗവുമായ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു.
മദീന മേഖലയിൽ ഇന്ന് സജീവമായ കാറ്റും പൊടിയും ഉയരും.അൽ-ഹനകിയ, ബദർ, അൽ-മഹ്ദ്, വാദി അൽ-ഫറ, അൽ-ഉല, അൽ-ഐസ്, ഖൈബർ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയുമെന്നതിനാൽ വാഹനങ്ങളോടിക്കുന്നവർ ജാഗ്രത പാലിക്കണം. രാവിലെ 10 മുതൽ രാത്രി 8 മണിവരെ ഈ അവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
മഴക്കെടുതി നേരിടുന്നതിൻ്റെ ഭാഗമായി മദീനയിൽ പ്രവാചക പള്ളിയിലെത്തുന്ന സന്ദർശകരുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ബിസിനസ് സംവിധാനങ്ങളും സേവനങ്ങളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി പ്രത്യേകം ക്രമീകരണങ്ങളൊരുക്കി.
പളളിയുടെ അകത്തും മേൽക്കൂരയിലും മുറ്റത്തും വെള്ളം വലിച്ചെടുക്കുന്ന യന്ത്രങ്ങളും വാഷിംഗ് മെഷീനുകളും ആവശ്യത്തിനുള്ള തൊഴിലാളികേയും സജ്ജമാക്കിയിട്ടുണ്ടെന്ന് മസ്ജിദു നബവി കാര്യാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273