നാല് ദിവസത്തെ ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് വാഹനങ്ങൾ വാടകക്കെടുത്ത് ഓടിക്കാം

സൌദിയിൽ നാല് ദിവസം കാലാവധിയുള്ള ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തമായി വാഹനങ്ങളോടിക്കാൻ അനുവാദം നൽകുമെന്ന് അധികൃതർ അറിയിച്ചു.

ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് വാഹനങ്ങൾക്ക് വാടകക്കെടുക്കാം. അബ്ഷർ ബിസിനസ് പ്ലാറ്റ് ഫോം വഴിയാണ് വാഹനങ്ങളോടിക്കുവാനുള്ള അനുമതി നേടേണ്ടത്. വാഹനങ്ങൾ വാടക്കെടുക്കുന്നതിനും, ഓടിക്കുന്നതിനുള്ള അനുമതിക്കുമായി ട്രാഫിക് വിഭാഗത്തിൻ്റെ ഓഫീസുകളിൽ നേരിട്ട് സന്ദർശിക്കേണ്ടതില്ല. അബഷർ വഴി തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. വിമാനത്താവളങ്ങളിൽ വെച്ച് തന്നെ വാഹനങ്ങൾ വാടകക്കെടുത്ത് സ്വന്തമായി ഓടിക്കാം. സന്ദർശകരുടെ സമയവം പരിശ്രമവും ലാഭിക്കുന്നതിന് വേണ്ടിയാണിതെന്ന് ജനറൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രാലയം ദേശീയ വിമാനക്കമ്പനികളുമായി സഹകരിച്ച് ഇലക്‌ട്രോണിക് വഴി വിമാനത്തിൽ എത്തുന്നവർക്ക് ട്രാൻസിറ്റ് വിസ നൽകുന്ന സേവനം ആരംഭിച്ചത്. ടിക്കറ്റെടുക്കുമ്പോൾ തന്നെ എളുപ്പത്തിൽ വിസ ലഭിക്കുന്ന സേവനം എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലഭ്യമാണ്. ട്രാൻസിറ്റ് വിസക്കാർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. അതായത് വിമാന ടിക്കറ്റെടുക്കുമ്പോൾ സൌദിയെ ഇടത്താവളമാക്കി മറ്റൊരു സിറ്റിയിലേക്ക് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്കാണ്വിസ അനുവദിക്കുക. രാജ്യത്ത് എത്തിയത് മുതൽ 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ ഈ വിസ അനുവദിക്കും. സൌജന്യമായാണ് വിസ നൽകുന്നത്. ഉംറ ചെയ്യുവാനും, മദീന സന്ദർശനത്തിനും രാജ്യത്തെവിടെയും സഞ്ചരിക്കുവാനും ഇതിലൂടെ സാധിക്കും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!