സൗദിയിലെ മഴക്കെടുതി; മിന്നലേറ്റും മലഞ്ചെരുവിലേക്ക് കാൽതെന്നി വീണും രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു – ചിത്രങ്ങൾ
സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്കതമായി തുടരുന്നതിനിടെ ഇടിമിന്നലേറ്റ് ഒരു യുവാവ് മരിച്ചു, ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാൾ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്.
അല്‍ബാഹ പ്രവിശ്യയിലെ മഖ്‌വായിലാണ് യുവാവ് മിന്നലേറ്റ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മിന്നലേറ്റത്. അല്‍മഖ്‌വായിലെ ജനകീയ ചത്വരത്തില്‍ ഇരിക്കുന്നതിനിടെയായിരുന്നു മിന്നലേറ്റത്. പരിക്കേറ്റവരെ മഖവാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് ഉദ്യോഗസ്ഥരുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മറ്റൊരു സംഭവത്തിൽ ത്വാഇഫിൽ മലഞ്ചെരുവിലേക്ക് രണ്ട് പേർ കാൽ തെന്നിവീണു. ഇതിൽ ഒരാൾ മരിച്ചതായും മറ്റൊരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായും സിവിൽ ഡിഫൻസ് അറിയിച്ചു. തായിഫ് ഗവർണറേറ്റിലെ അൽ-ഷഫ മലഞ്ചെരുവിലാണ് അപകടമുണ്ടായത്. മഞ്ഞ് വീഴ്ച ശക്തമായിരുന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായിരുന്നു. എങ്കിലും സംഭവം അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
مقطع لفريق برق للانقاذ ومشاركتهم pic.twitter.com/NZ4gucDFRa
— طرق الغربية (@Jed_rd1) December 30, 2022