പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കൊണ്ടോട്ടി സ്വദേശി സൌദിയിലെ ജിദ്ദക്കടുത്തുള്ള ബഹറയിൽ വെച്ച് ഇന്ന് പുലർച്ചെ മരിച്ചു. മുണ്ടപ്പലം ഏക്കാടൻ  ഫൈസൽ (40) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് സുബഹി നമസ്കാരത്തിനുള്ള തയ്യാറെടുപ്പുനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പതിനാറ്‌ വർഷമായി ബഹറയിലെ മിനി മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് ഏക്കാടൻ അഹമ്മദ്, മാതാവ് ഏക്കാടൻ ഫാത്തിമ.

വെട്ടുകാടിലെ കെ.സി.അബ്ദുറഹിമാൻ ഹാജിയുടെ മകൾ ത്വാഹിറയാണ് ഭാര്യ. ഷിദ മെഹ്‌റിൻ (12), ഫിൽസ ഫാത്തിമ (5) എന്നീ രണ്ട് മക്കളുണ്ട്. 1.

സഹോദരങ്ങൾ: അലവിക്കുട്ടി, അബ്ദുൽ ജബ്ബാർ, നൂറുദ്ദീൻ (മക്ക), ഷാഹുൽ ഹമീദ് (ജിദ്ദ), ഖദീജ, റംല, അസ്മ

 

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം (വെള്ളിയാഴ്ച) സുബഹി നമസ്കാരാനന്തരം ജിദ്ദ മത്താർ ഖദീം ഹയ്യൽ ഫൈഹയിലുള്ള മഖ്ബറ റഹ്മയിൽ മറവ് ചെയ്യുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!