മക്കയിൽ ബഹുനില താമസ കെട്ടിടം ചരിഞ്ഞു; പരിശോധനക്ക് പ്രത്യേക സമിതി
മക്കയിൽ ബഹുനില താമസ കെട്ടിടം ചരിഞ്ഞു. സംഭവത്തിൽ നഗരസഭ അന്വേഷണം പൂർത്തിയാക്കിയതായി അറിയിച്ചു. മക്ക നഗരത്തിലെ ഹഫാഇർ ഡിസ്ട്രിക്ടിൽ നിരവധിപേർ താമസക്കുന്ന ബഹുനില കെട്ടിടം തൊട്ടടുത്ത കെട്ടിടത്തിനടുത്തേക്ക് ചരിയുകയായിരുന്നു. ഇതിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
സിവിൽ ഡിഫൻസ്, ഹജ്ജ് മന്ത്രാലയം, പൊലീസ്, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സമിതിയുടെ സഹായത്തിലാണ് പരിശോധന നടത്തിയതെന്ന് മുനിസിപ്പാലിറ്റി വക്താവ് ഉസാമ സൈതൂനി പറഞ്ഞു.
മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടം പൂർണമായും ഒഴിപ്പിച്ചു. കെട്ടിടത്തിന്‍റെ നിലവിലെ സ്ഥിതി, ലൈസൻസ്, സുരക്ഷ എന്നിവ സംബന്ധിച്ച പഠനം പൂർത്തിയാകുന്നതുവരെ അതിനടുത്തേക്ക് ആരും പോകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിച്ചതായും ഉസാമ സൈതൂനി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക