സ്വർണ ശവപ്പെട്ടിയൊരുക്കി ബ്രസീൽ; ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ശവസംസ്‌കാര ചടങ്ങുകൾക്കായി ബ്രസീൽ ഒരുങ്ങുന്നു-വീഡിയോ

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യ സ്ഥിതി മോശമായി തുടരുന്നതിനിടെ അദ്ദേഹത്തിൻ്റെ ശവസംസ്കാര ചടങ്ങുകൾക്കായി ബ്രസീൽ സർക്കാർ ഒരുങ്ങുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചടങ്ങുകൾ പൂർത്തിയാക്കാൻ ബ്രസീൽ സർക്കാർ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനുമായും സാന്റോസ് ക്ലബ്ബുമായും ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സാന്റോസ് ക്ലബ്, സാന്റോസ് പിച്ച് സ്റ്റേഡിയത്തിന്റെ മധ്യത്തിൽ സജജീകരിച്ച വലിയ കൂടാരത്തിനകത്ത്, ലോകകപ്പ് കയ്യിലേന്തി നിൽക്കുന്ന പെലെയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ ശവപ്പെട്ടി സംസ്കാര ചടങ്ങുകൾക്കായി തയ്യാറാക്കിയതിൻ്റെ വീഡിയോകൾ പുറത്ത് വന്നു. പെലെയുടെ മരണം സ്ഥിരീകരിക്കുന്ന മുറക്ക് തുടർന്നുള്ള ചടങ്ങുകൾക്ക് വേണ്ടിയാണിത്.

പെലെയുടെ മകൻ എഡിഞ്ഞോ ആശുപത്രിയിലെത്തിയതായും, അവിടെ തൻ്റെ സഹോദരിമാർക്കൊപ്പം കഴിച്ചുകൂട്ടുന്നതായും സ്കൈന്യൂസ് അറേബ്യ റിപ്പോർട്ട് ചെയ്തു.

 

 

2021 സെപ്റ്റംബറിൽ വൻകുടലിന് അർബുദം ബാധിച്ചത് മൂലം ചികിത്സയിലായിലുന്നു 82 കാരനായ പെലെ. ശ്വാസകോശ സംബന്ധമായ അണുബാധയ്ക്കും കീമോതെറാപ്പി ചികിത്സക്കുമായി കഴിഞ്ഞ മാസം 29ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയത്തിൻ്റെയും വൃക്കകളുടേയും പ്രവർത്തനം തകരാറിലായതായി ബുധനാഴ്ച ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

പെലെ തന്റെ ഫുട്ബോൾ ജീവിതം 1956 മുതൽ 1974 വരെ സാന്റോസിൽ ചെലവഴിച്ചു, 1975 ൽ ന്യൂയോർക്ക് കോസ്മോസിലേക്ക് മാറി, അവിടെ 1977 ൽ തന്റെ കരിയർ അവസാനിപ്പിച്ചു. മൂന്ന് തവണ ലോകകപ്പ് ജേതാക്കളായ പെലെയുടെ കാൻസർ തീവ്രമായ ഘട്ടത്തിലേക്ക് കടന്നതായി ആശുപത്രി ഡോക്ടർമാർ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലായതിനാൽ അന്ന് മുതൽ തീവ്രപരിചരണ വിഭാഗത്തിലാണ് പെലെ.

1958, 1962,1970 എന്നീ വർഷങ്ങളിൽ ബ്രസീലിന് ലോകകപ്പ് വിജയം നേടികൊടുത്ത പെലെ 77 ഗോളുമായി ടീമിന്റെ എക്കാലത്തെയും മികച്ച സ്കോറർമാരിൽ ഒരാളായി തുടരുന്നു.

 

വീഡിയോ കാണാൻ View എന്ന ബട്ടണിൽ അമർത്തുക

 

Share
error: Content is protected !!