സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; 2014 ൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സൈനുൾ ആബിദീൻ്റെ കുടുംബമാണ് മരിച്ചത്
കാസർകോട്: കർണാടകയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, ഇവരുടെ മകനായ സിയാദിൻ്റെ മകൾ എന്നിവരാണ് മരിച്ചത്. കർണാടകയിൽനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
കെ.എ മുഹമ്മദ് കുഞ്ഞിയും, ഭാര്യ ആയിഷയും, ഇവരുടെ മകൻ സിയാദും, സിയാദിൻ്റെ ഭാര്യയും മകളും ഒരുമിച്ച് കർണാടകയിലേക്ക് പോയതായിരുന്നു. മടങ്ങിവരും വഴി സ്വാകര്യ ബസ് ഇവർ സഞ്ചരിച്ചിരുന്ന കാറുമായി നേർക്കുനേർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ ആയിഷ മരണപ്പെട്ടിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ വെച്ചാണ് മുഹമ്മദ് കുഞ്ഞി മരിച്ചത്. ഇവരോടൊപ്പം അപകടത്തിൽപ്പെട്ട മകൻ സിയാദിനും, സിയാദിൻ്റെ ഭാര്യക്കും പരിക്ക് ഗുരതരമാണ്.
2014 ഡിസംബർ 22 ന് തിങ്കളാഴ്ച്ച രാത്രി കാസർകോട് നഗരത്തിലെ മുഹമ്മദ് കുഞ്ഞിയുടെ കടയിൽ വെച്ച് ഇവരുടെ ചെറിയ മകൻ സൈനുൽ ആബിദീനെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയിരുന്നു.
മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടയിൽവെച്ചായിരുന്നു സെനുൽ ആബിദിനെ കൊലപ്പെടുത്തിയത്. കട അടക്കാനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ അക്രമികൾ മുഹമ്മദ് കുഞ്ഞിയുടെ മുന്നിലിട്ടാണ് സൈനുൽ ആബിദിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക