വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിനുള്ള പെർമിറ്റുകൾ അബ്ഷർ വഴി നേടാം, നടപടിക്രമങ്ങൾ അറിയാം
സൌദി അറേബ്യയിൽ വാനങ്ങൾ റിപ്പയർ ചെയ്യുന്നതിനുള്ള പെർമിറ്റുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ പ്ലാറ്റ്ഫോം വഴി നേടാമെന്ന് അബ്ഷർ വ്യക്തമാക്കി. ലളിതമായ നടപടിക്രമങ്ങളലൂടെ പെർമിറ്റുകൾ നേടാവുന്നതാണ്.
ട്രാഫിക് അപകടങ്ങളിൽപ്പെട്ട് തകരാർ സംഭവിച്ച വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിന് പെർമിറ്റ് നേടണമെന്നാണ് ചട്ടം. ഈ പെർമിറ്റുകളാണ് അബ്ഷർ വഴി ഓണ്ലൈനായി നേടാൻ സാധിക്കുക.
അപകടസ്ഥലത്തെ ട്രാഫിക് ആക്‌സിഡന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് രീതിയിൽ വാഹന റിപ്പയർ പെർമിറ്റ് നേടാവുന്നതാണ്.
ഇതിനായി അബ്ഷറിൽ ലോഗിൻ ചെയ്ത ശേഷം, Vehicle Services എന്ന ടാബിൽ നിന്ന് Services എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് വെഹിക്കിൾ മാനേജ്മെൻ്റ് എന്നത് തെരഞ്ഞെടുക്കണം. അവിടെ നിങ്ങളുടെ വാഹനത്തിൻ്റെ നമ്പർ കാണാവുന്നതാണ്. അതിൽ നിന്നും വാഹന നമ്പർ തെരഞ്ഞെടുക്കണം. തുടർന്ന് കാണുന്ന മെനുവിൽ നിന്നും Issue vehicle repair permit എന്നത് തെരഞ്ഞെടുക്കേണ്ടതാണ്. ശേഷം Request Vehicle Repair permit എന്ന ബട്ടണിൽ അമർത്തിയാൽ പെർമിറ്റ് നേടാം.
വാഹന റിപ്പയർ പെർമിറ്റുകൾ നേടുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:
രജിസ്റ്റർ ചെയ്ത അപകടങ്ങൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും:
- ഇത് അപകട തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ആയിരിക്കണം.
- വിവിധ അപകടങ്ങൾക്ക് ഗുണഭോക്താവിന് ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ റിപ്പയർ പെർമിറ്റ് നൽകാം.
രജിസ്റ്റർ ചെയ്യാത്ത അപകടങ്ങൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും:
- ഗുണഭോക്താവിന് ഒരു ഗ്രിഗോറിയൻ വർഷത്തിനുള്ളിൽ ഒരേ വാഹനത്തിനായി ഒരു അപേക്ഷയ്ക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
- അതേ ഗ്രിഗോറിയൻ വർഷത്തിനുള്ളിൽ മറ്റൊരു വാഹന റിപ്പയർ പെർമിറ്റിന് അപേക്ഷിക്കേണ്ടതുണ്ടെങ്കിൽ ഗുണഭോക്താവ് ട്രാഫിക് വകുപ്പുമായി ആശയവിനിമയം നടത്തണം.
പൊതുവായ നിബന്ധനകളും വ്യവസ്ഥകളും:
- വാഹന റിപ്പയർ പെർമിറ്റ് പ്രോസസ്സ് ചെയ്യുന്നത് ഗാരേജ് ഓപ്പറേറ്ററാണ്.
- ഗാരേജുമായി വിയോജിപ്പുണ്ടായാൽ വാഹനം നന്നാക്കാനുള്ള പെർമിറ്റ് നിങ്ങൾ റദ്ദാക്കണം.
- വാഹന അറ്റകുറ്റപ്പണി പെർമിറ്റിന് അപേക്ഷ നൽകിയിട്ടും പെർമിറ്റ് ലഭിക്കാതെ 7 ദിവസം കഴിഞ്ഞാൽ അപേക്ഷ കാലഹരണപ്പെടുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കുക:
- https://linktr.ee/ABSHER എന്ന ലിങ്കിലെ ആപ്ലിക്കേഷനിലൂടെ വാഹന റിപ്പയർ പെർമിറ്റ് സേവനത്തിനായി പരിശോധിച്ച വർക്ക് ഷോപ്പുകൾ നിങ്ങൾക്ക് കാണാവുന്നതാണ് അല്ലെങ്കിൽ 920029200 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക