സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി മരിച്ചു

സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. മലപ്പുറം തിരൂർ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുസ്തഫ (45)യാണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ട്രെയിലർ എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ട്രെയിലറിൽ റിയാദിൽ നിന്ന് ചരക്കുമായി വരികയായിരുന്നു മുസ്തഫ. ഇതിനിടെ വാദി ബിൻഅസ്ഫൽ ബിഷ പാലത്തിന് സമീപത്ത് വെച്ച് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടസ്ഥലത്ത് വെച്ച് തന്നെ മുസ്തഫ മരിച്ചുവെന്നാണ് റിപ്പോർട്ട്. ഖമീസ് മുഷൈത്ത് ഹോസ്പിറ്റലിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കമ്പനി പ്രതിനിധികൾ അറിയിച്ചു.

ഒൻപത് വർഷമായി ഹെർഫിയിൽ ജോലി ചെയ്തുവരികയായിരുന്നു.

മുബീനയാണ് ഭാര്യ, മക്കൾ: ഫഹ്മിദ, നദ, മുഹമ്മദ് ഫംനാദ്.

സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സമീറ, സാബിറ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!