അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടിയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരിൽ 19കാരി പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.
ദുബൈയിൽനിന്ന് ഞായറാഴ്ച രാത്രി 10.20നാണ് ഷഹല കരിപ്പൂരിൽ എത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ സമയം പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് പറഞ്ഞ് യുവതി ഒഴിയാൻ ശ്രമിച്ചു. ലഗേജ് പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ദേഹ പരിശോധനയിലാണ് അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നിലയിൽ 1884 ഗ്രാം സ്വർണ മിശ്രിതം കണ്ടെത്തിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതികളെയടക്കം സ്വർണക്കടത്തിന് ഉപയോഗിക്കുന്ന വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Pingback: ആദ്യമായാണ് സ്വര്‍ണം കടത്തുന്നത്, ഭര്‍ത്താവിൻ്റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി; കരിപ്പൂരില്‍ പോ