പുതിയ കോവിഡ് വ്യാപനം; വിമാനയാത്രക്ക് നിയന്ത്രണമേർപ്പെടുത്തുമോ ? ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കേണ്ടതുണ്ടോ ?
ചൈനയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിന്റെ ഒമിക്രോൺ വകഭേതമായ ബിഎഫ് 7 മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ച് തുടങ്ങിയതോടെ ആശങ്കയിലാണ് ഗൾഫ് യാത്രക്കൊരുങ്ങുന്നവരും പ്രവാസികളും. ഇന്ത്യയിൽ നാല് പേരിൽ പുതിയ വകഭേതം സ്ഥിരീകരിച്ചതോടെ കർശനമായ സുരക്ഷ നടപടികൾ ഇന്ത്യയിലും ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രവാസികളിലും കുടുംബങ്ങളിലും ആശങ്ക വർധിച്ചു.
സൗദി, യുഎഇ, ഖത്തർ, ബഹറൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ നാട്ടിലേക്ക് അവധിക്ക് പോകുന്ന കാര്യത്തിൽ ആശങ്കയിലാണ്. പലരും ഇതിനോടകം യാത്ര മാറ്റിവെച്ചു. കൂടാതെ സന്ദർശന വിസയിലും കുടുംബവിസയിലും മറ്റും ഗൾഫിലേക്ക് വരാൻ തയ്യാറായി നിൽക്കുന്ന കുടുംബങ്ങളും യാത്ര മാറ്റിവെക്കേണ്ടി വരുമോ എന്ന ആശങ്ക പങ്കുവെക്കുന്നുണ്ട്. സൗദിയിലേക്ക് ഉംറ കർമത്തിനായുള്ള വിസ അടിച്ച നിരവധി പേർ യാത്ര മാറ്റിവെക്കേണ്ടിവരുമോ എന്ന് അന്വേഷിക്കുന്നുണ്ട്. കൂടാതെ നിലവിൽ സന്ദർശന വിസയിൽ ഗൾഫിലെത്തിയവർ വിമാന സർവീസുകൾ നിർത്തലാക്കുമെന്ന് ഭയപ്പെട്ട് ദൃതിപിടിച്ച് നാട്ടിലേക്ക് തിരിച്ച് പോകാൻ തയ്യാറെടുക്കുന്നവരും നിരവധിയുണ്ട്.
എന്നാൽ ഗൾഫ് രാജ്യങ്ങളിലെവിടെയും പുതിയ വൈറസ് സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രവുമല്ല ചൈനയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ച് ഗൾഫ് രാജ്യങ്ങളിലെവിടെയും കാര്യമായ മുൻകരുതൽ നിർദേശങ്ങളോ ജാഗ്രതാ അറിയിപ്പോ ഇത് വരെ പുറപ്പെടുവിച്ചിട്ടില്ല. മാത്രവുമല്ല ഗൾഫിലേക്ക് വരുന്ന വിമാനയത്രക്കാർക്ക് പ്രത്യേകമായ നിയന്ത്രണങ്ങളോ അറിയിപ്പുകളോ ജാഗ്രത നിർദേശങ്ങളോ ഇത് വരെ നൽകിയിട്ടില്ല. കോവിഡിന് ശേഷം പിൻവലിച്ച കോവിഡ് നിയന്ത്രണങ്ങളിൽ ഒന്ന് പോലും പുതിയ സാഹചര്യത്തിൽ പുഃനസ്ഥാപിച്ചിട്ടുമില്ല എന്ന്ത ശ്രദ്ധേയമാണ്.
നാല് പേർക്ക് രോഗം സ്ഥിരീകരിച്ച ഇന്ത്യയിൽ പോലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ചൈനയിൽ രോഗവ്യാപനം രൂക്ഷമായിട്ടും ഒരു ഗൾഫ് രാജ്യവും ചൈനയുമായുളള വിമാന സർവീസുകൾ നിറുത്തിവെക്കാൻ ഇത് വരെ തയ്യാറായിട്ടില്ല. അതിനാൽ തന്നെ വെറും നാല് പേർക്ക് മാത്രം രോഗം സ്ഥിപരീകരിച്ചതിന്റെ പേരിൽ ഇന്ത്യയുമായുള്ള വിമാന സർവീസുകൾ നിറുത്തിവെക്കാൻ ഗൾഫ് രാജ്യങ്ങൾ തയ്യാറാവില്ലെന്ന് തന്നെയാണ് മനസിലാക്കേണ്ടത്.
ഗൾഫ് രാജ്യങ്ങളും ഇന്ത്യയുമായുള്ള വിമാനസർവീസുകൾ മാറ്റമില്ലാതെ നടക്കുന്നുണ്ട്. ഇന്ത്യയിൽ ഇക്കാര്യത്തിൽ നടപ്പിലാക്കിയ നിയന്ത്രണം ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽ വെറും 2 ശതമാനം ആളുകൾക്ക് റാൻഡം പരിശോധന വിമാനത്താവളത്തിൽ വെച്ച് നടത്തും എന്നതാണ്. അതാവട്ടെ ആരേയും പ്രയാസകരമായി ബാധിക്കുന്ന കാര്യവും അല്ല.
എന്നാൽ പുതിയ കോവിഡ് വകഭേതം രൂക്ഷമായി വ്യാപിച്ച് കൊണ്ടിരിക്കുന്ന ചൈന, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ് എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എയർ സുവിധ രജിസ്‌ട്രേഷനും പുനരരാരംഭിച്ചു. എന്നാൽ ഇവർക്ക് ഇന്ത്യയിലേക്ക് വരുന്നതിനോ, തിരിച്ച് പോകുന്നതിനോ യാതൊരു നിയന്ത്രണങ്ങളും ഇത് വരെ ഏർപ്പെടുത്തിയിട്ടില്ല.
സ്‌കൂൾ അവധികാലത്ത് സന്ദർശനവിസയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് വരാനിരിക്കുന്ന നിരവധി കുടുംബങ്ങൾ പുതിയ കോവിഡ് വ്യാപനത്തിൽ ആശങ്കയിലാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹരചര്യമില്ലെന്നും, എല്ലാ കാര്യങ്ങളും പതിവ്‌പോലെ നടക്കുന്നുണ്ടെന്നും മനസിലാക്കാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക