പാലിയേറ്റീവ് പരിചരണത്തിൽ പങ്കാളികളായി ജീവിത ലക്ഷ്യം പൂർത്തീകരിക്കണം – സംയുക്ത സംഘടനാ സമിതി

ജിദ്ദ: ജീവിത പരീക്ഷണങ്ങൾ നേരിടുന്നവർക്കും കിടപ്പു രോഗികൾക്കും ആശ്വാസം പകരാൻ സമയവും സമ്പത്തും ചിലവഴിച്ച് പെയിൻ ആന്റ് പാലിയേറ്റീവ് പരിചരണത്തിൽ പങ്കാളികളായി ജീവിത ലക്ഷ്യം പൂർത്തീകരിക്കണമെന്ന് സംയുക്ത സംഘടനാ സമിതി ആവശ്യപ്പെട്ടു. കൊണ്ടോട്ടി സെന്റർ ജിദ്ദയും ഓർഗനൈസേഷൻ ഫോർ റീജിണൽ യൂണിറ്റി ആന്റ് മ്യൂച്ചൽ ആമിറ്റി (ഒരുമ) യും സംയുക്തമായി കൊണ്ടോട്ടി പാലിയേറ്റീവ് ഭാരവാഹികൾക്ക് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് പെയിൻ ആന്റ് പാലിയേറ്റീവ് പരിചരണത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെട്ടത്

ഓരോ വ്യക്തിയും തന്റെ രക്ഷിതാക്കളോടും കുടുംബത്തോടും സമൂഹത്തോടുമുള്ള കടപ്പാടുകൾ മറക്കെരുതെന്നും ആരോഗ്യ സമയത്ത് ജന നന്മക്കായി പ്രവർത്തിക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസിക വികാസ ഘട്ടങ്ങളിൽ തന്നെ അവരുടെ സ്വഭാവ രൂപീകരണത്തിൽ രക്ഷിതാകൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നും മയക്ക് മരുന്നിലേക്കും അനാവശ്യ ബന്ധങ്ങളിലേക്കും കടന്നു കയറാനുള്ള കൗമാരക്കാരുടെ ത്വര ഇതിലൂടെ കുറക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി

കൊണ്ടോട്ടി സെന്ററും ഒരുമ കോഡിനേഷൻ കമ്മിറ്റിയും കൊണ്ടോട്ടി പെയിൻ ആന്റ് പാലിയേറ്റീവിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും പങ്കാളികളാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. നിലവിൽ പാലിയേറ്റീവിന്റെ വികസന പ്രവർത്തനങ്ങളിൽ കൊണ്ടോട്ടി സെന്റർ തുടർച്ചയായ സഹായം നൽകി വരുന്നുണ്ട്

കൊണ്ടോട്ടി പാലിയേറ്റീവ് പ്രവർത്തങ്ങളുടെ നാൾവഴികളെ കുറിച്ച് ട്രഷറർ സി പി മുഹമ്മദും, ‘പാലിയേറ്റീവ് എന്റെ നാളേക്ക് എന്റെ പരിചരണത്തിന്’ എന്നവിഷയത്തിൽ ഹോം കെയർ സെക്രട്ടറി ചേക്കു കരിപ്പൂരും പഠനാർഹമായ ക്ലാസ്സുകളെടുത്തു

വിവിധ പ്രാദേശിക കൂട്ടായ്മകളെ പ്രതിനിതീകരിച്ച് ഗഫൂർ ചുണ്ടക്കാടൻ, പി സി അബു, റഫീഖ് മാങ്കായി, ഗഫൂർ കൊണ്ടോട്ടി, നാസർ എറത്താലി, ഉസ്മാൻകോയ തുറക്കൽ, റഷീദ് ചുള്ളിയൻ, ഷഫീഖ് കൊണ്ടോട്ടി, യൂസുഫ് കോട്ട എന്നിവർ സംസാരിച്ചു

ഒരുമ പ്രസിഡന്റ് കബീർ കൊണ്ടോട്ടി അദ്ധ്യക്ഷനായിരുന്നു. കൊണ്ടോട്ടി സെന്റർ ജനറൽ സെക്രട്ടറി റഹ്മത്തലി എരഞ്ഞിക്കൽ സ്വാഗതവും എ ടി ബാവ തങ്ങൾ നന്ദിയും പറഞ്ഞു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി

മായിൻ കുമ്മാളി, ജംഷി കടവണ്ടി, അഷ്‌റഫ് കൊട്ടെയിൽസ്, ഇർഷാദ് കളത്തിങ്ങൽ, നസ്രു തങ്ങൾ, മുസ്തഫ അമ്പലപള്ളി, ഫവാസ് നീറാട്, കെ. ഇ ഇബ്രാഹീം മുണ്ടപ്പലം, ബാവ കൊണ്ടച്ചൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!