പെൻഗ്വിനുകളെ കാണാൻ അൻ്റാർട്ടികയിലൊന്നും പോകേണ്ട, ദാ.. ഈ മാളിലുണ്ട് പെൻഗ്വിനാശാന്മാർ

പെൻഗ്വിനുകളെ കാണാൻ അന്റാർട്ടിക്കയിലെ ക്രോസറ്റ് ദ്വീപിലൊന്നും പോകേണ്ട, ദുബായ് മാളിലുണ്ട്  പെൻഗ്വിനാശാന്മാർ. കൊടും തണുപ്പിൽ മാത്രം ജീവിക്കുന്ന പെൻഗ്വിനുകൾ ഉഷ്ണമേഖലയിൽ കാണപ്പെടുന്നില്ല. കരയിൽ കുറച്ചു നേരവും വെള്ളത്തിൽ കൂടുതൽ നേരവും ചെലവിടുന്ന പെൻഗ്വിനുകൾക്കായി 5 ഡിഗ്രി തണുപ്പിലാണ് മാളിലെ മുറികൾ ക്രമീകരിച്ചിരിക്കുന്നത്.

കറുത്ത കോട്ടും തൊപ്പിയും അണിഞ്ഞ പോലെ നെഞ്ചും വിരിച്ചു നിൽക്കുന്ന പെൻഗ്വിനുകൾ ദുബായ് മാളിലെ അക്വേറിയത്തിലാണുള്ളത്. പ്രവേശന ടിക്കറ്റിനു കുറച്ചു കാശാകുമെങ്കിലും പെൻഗ്വിനുകളെ ഒന്നു നേരിൽ കാണുമ്പോൾ അതു മുതലാകും. പെൻഗ്വിനെ ഉൾപ്പടെ കണ്ടിറങ്ങുന്ന പാക്കേജിന് 209 ദിർഹമാണ് ഒരാൾക്കു ചെലവാകുന്നത്.

പെൻഗ്വിനുകൾക്കൊപ്പം നിന്ന് ചിത്രം പകർത്തണമെങ്കിൽ കൂടുതൽ പണം മുടക്കണം. ടൂറിസം സീസൺ തുടങ്ങിയതോടെ ദുബായ് അക്വേറിയത്തിലടക്കം സന്ദർശക പ്രവാഹമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!