5 രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് ഇന്ത്യയിലേക്ക് വരാൻ ആർടിപിസിആർ നിർബന്ധമാക്കി
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ചൈന ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ചൈന, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധന നിർബന്ധിമാക്കിയത്.
രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ എയർ സുവിധ റജിസ്ട്രേഷൻ വീണ്ടും നിർബന്ധമാക്കി. നിലവിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലേക്ക് എത്തുന്ന രാജ്യാന്തര വിമാന യാത്രക്കാർക്കിടയിൽ ഇടവിട്ടു ചിലരെ പരിശോധിക്കാനുള്ള മാർഗരേഖ വ്യോമയാന മന്ത്രാലയം നൽകിയിരുന്നു. ഇതുപ്രകാരം, ഓരോ വിമാനത്തിലും എത്തുന്നവരിലെ 2% പേർക്ക് ഇന്നു രാവിലെ മുതൽ ആർടിപിസിആർ പരിശോധന ആരംഭിച്ചു.
വീണ്ടുമൊരു കോവിഡ് വ്യാപനത്തെ നേരിടുന്നതിനായ തയ്യാറെടുപ്പുകള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ചൈനയിലെ ശക്തമായ കോവിഡ് വ്യാപന സാഹചര്യം വലിയ രീതിയില്‍ ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികള്‍.
അതേസമയം ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും. പകര്‍ച്ചാവ്യാധി തടയുന്നതില്‍ നമുക്ക് മൂന്ന് വര്‍ഷത്തെ അനുഭവ പരിചയം ഉണ്ടെന്നും മന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് എല്ലാവിധ പിന്തുണ നല്‍കുമെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക