ആകാശം ഭൂമിയെ ചുംബിക്കുന്നു..സൗദിയിലെ തബൂക്കിൽ കാർമേഘം പർവതങ്ങളെ തലോടുന്ന മനോഹര കാഴ്ചകൾ – വീഡിയോ
സൌദി അറേബ്യ ശൈത്യകാലത്തിലേക്ക് വഴി മാറിയതോടെ വിവിധ പ്രദേശങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും ആരംഭിച്ചു. എല്ലാ ശൈത്യകാലങ്ങളിലും ആവർത്തിക്കുന്ന മനോഹര കാഴ്ചകളാണ് തബൂക്കിൽ ഇത്തവണയും രൂപപ്പെട്ടത്.
ഇത്തവണയും തബൂക്ക് മേഖലയിലെ ഏറ്റവും ഉയർന്ന സ്ഥലങ്ങളിൽ ഒന്നായ അൽ-ലോസ് പർവതനിരകളെ തഴുകി തലോടി പറന്ന് നടക്കുന്ന കാർമേഘക്കൂട്ടങ്ങൾ കാണുന്നവരുടെ ഹൃദയത്തിൽ കുളിരണിയിക്കും.
എല്ലാ വർഷവും ഈ സമയത്ത് തബൂക്കിൽ മഞ്ഞ് വീഴ്ച പതിവാണ്. അതിശയകരമായ ഈ കാഴ്ചയും കാലാവസ്ഥയും ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് രാജ്യത്തിനകത്തും പുറത്തും നിന്നുമായി തബൂക്കിലേക്കൊഴുകുന്നത്.
അൽ-ലോസ് പർവതനിരകളിൽ താപനില കുറയുന്നതോടെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..