കോഴിക്കോട് ബഹുനില കെട്ടിടത്തിന് തീപിടിച്ചു; പാർക്കുചെയ്തിരുന്ന ബൈക്കുകൾ കത്തിനശിച്ചു-വീഡിയോ

കോഴിക്കോട് ബഹുനില കെട്ടിടത്തിന് തീപിടിച്ചു. തൊണ്ടയാട് ബൈപ്പാസിലെ ബഹുനിലകെട്ടിടത്തിലാണ് തീ പിടിച്ചത്. കെട്ടിടത്തിലെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ അടിഭാഗത്ത് പ്രവർത്തിക്കുന്ന ആക്സസറീസ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് മൂന്നരയോടു കൂടിയായിരുന്നു സംഭവം.

 

ആക്സസറീസ് ഷോറൂമിനോട് ചേർന്നുള്ള പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്കുകളാണ് കത്തിനശിച്ചത്. നാല് ബൈക്കുകൾ പൂർണമായും രണ്ട് ബൈക്കുകൾ ഭാഗികമായും കത്തി. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളും കത്തിനശിച്ചു. വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

Share
error: Content is protected !!